Header Ads

43 തസ്തികകളിൽ പി എസ് സി വിജ്ഞാപനം അടുത്താഴ്ച.

 43 തസ്തികകളിൽ പി എസ് സി വിജ്ഞാപനം അടുത്താഴ്ച. 


 പത്തു വർഷത്തിനുശേഷം നാഷണൽ സേവിങ്സ് അസിസ്റ്റന്റ് ഡയറക്ടർ വിജ്ഞാപനം വരുന്നു. 

 കേരള നാഷണൽ സേവിങ്സ് സർവീസ് അസിസ്റ്റന്റ് ഡയറക്ടർ തസ്തികയിലേക്ക് പി. എസ്. സി. വിജ്ഞാപനം തയ്യാറായി. 10 വർഷത്തിനു ശേഷമാണ് ഈ തസ്തികകളുടെ വിജ്ഞാപനം പി. എസ്. സി പ്രസിദ്ധീകരിക്കുന്നത്. ഇതുൾപ്പെടെ 43 തസ്തികകളുടെ വിജ്ഞാപനമാണ് പി. എസ്. സി. തയ്യാറാക്കിയത്. ഒക്ടോബർ 30 - ന്റെ ഗസറ്റിൽ പ്രസിദ്ധീകരിക്കും. അതിനുശേഷം ഓൺലൈനായി അപേക്ഷിക്കാം.  



 നാഷണൽ സേവിംഗ്സ് അസിസ്റ്റന്റ് ഡയറക്ടർ 3 കാറ്റഗറിയിലാണ് നിയമനം. നേരിട്ടുള്ള നിയമനം ആണ് ഒന്ന്. മറ്റ് രണ്ടെണ്ണം തസ്തികമാറ്റം ആണ്. ഗ്രാമവികസന വകുപ്പിലെ ജനറൽ എക്സ്ടന്ഷൻ ഓഫീസർ, എക്സ്റ്റൻഷൻ ഓഫീസർ( ഹൗസിംഗ് / ഐ. ആർ. ഡി )എന്നിവരിൽ നിന്നുള്ളതാണ് ഒരു തസ്തിക മാറ്റം.  ഈ വിഭാഗത്തിൽ 6 ഒഴിവാണ് റിപ്പോർട്ട്‌ ചെയ്തിട്ടുള്ളത്. സെക്രട്ടെറിയേറ് സുബോർഡിനേറ്റ് സർവീസിലെ സെലക്ഷൻ ഗ്രേഡ് / സീനിയർ ഗ്രേഡ് അസിസ്റ്റന്റ്മാരിൽ നിന്നുള്ള തസ്തിക മാറ്റമാണ് രണ്ടാമത്തേത്. ഈ വിഭാഗത്തിൽ 5 ഒഴിവാണ് റിപ്പോർട്ട്‌ ചെയ്തിട്ടുള്ളത്. നേരിട്ടുള്ള നിയമനത്തിൽ പ്രധീക്ഷിത ഒഴിവ് കണക്കാക്കിയാണ് വിക്ജ്ഞപ്പനം തയ്യാറാക്കിയത്. 1:1:1 എന്ന അനുപതത്തിലാണ് നിയമനം. ബിരിതമാണ് അപേക്ഷിക്കാനുള്ള കുറഞ്ഞ യോഗ്യത. പൊതുജന സമ്പർക്കം, സംഘടനാകാര്യങ്ങൾ എന്നിവയിൽ പ്രവർത്തി പരിചയം, പൊതുസമ്മേളനങ്ങൾ അഭിസംബോധന ചെയ്യാനുള്ള കഴിവ്, കൺവാസിംഗിംനും വിൽപ്പന പ്രോത്സാഹിപ്പിക്കാനുമുള്ള അഭിരുചി എന്നിവ അഭികാമ്യ യോഗ്യതകളാണ്. 

    2010 മാർച്ചിൽ ഇതിനുമുന്പ് ഈ തസ്തികയിൽ  വിക്ജ്ഞപ്പനം പ്രസിദ്ധീകരിച്ചത്. 2014 ഡിസംബർ 16 - നാണ് റാങ്ക് പട്ടിക നിലവിൽ വന്നത്. നേരിട്ടുള്ള കാറ്റഗറിയിൽ 30 പേർക്ക് നിയമന ശുപാർശ ലഭിച്ചു. ഒ. സി. -11, ഈഴവ-15, എസ്. സി. --സപ്ലി. 2, എസ്. ടി. -ഇല്ല, മുസ്ലിം -സപ്ലി.1, എൽ. സി. -സപ്ലി. /എ. ഐ. -7, ഒ. ബി. സി. - സപ്ലി. 1 എന്നതാണ് അവസാന നിയമന നില. 2018 ജനവരി 29-നാണ് ഏറ്റവും അവസാനത്തെ നിയമനശുപാർശ ഉണ്ടായത് ഗ്രാമവികസന വകുപ്പ് വജീവനക്കാരിൽ നിന്നുള്ള തസ്തിക മാറ്റം വഴി 7 പേർക്കും സെക്രട്ടെറിയേറ്റ്  ജീവനക്കാരുടെ തസ്തിക മാറ്റ വിഭാഗത്തിൽ മുഴുവൻ പേർക്കും നിയമനം ലഭിച്ചു. 2021 പകുതിയോടെ പുതിയ റാങ്ക് പട്ടിക നിലവിൽ വരുമെന്നാണ് കരുതുന്നത്. 


 വിജ്ഞാപനം വരുന്ന മറ്റ് തസ്തികകൾ

1. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇന്ന് പീഡിയാട്രിക് കാർഡിയോളജി

2. ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ( ഡ്രഗ്സ്സ് സ്റ്റാൾ ഡേർഡൈസേഷൻ യൂണിറ്റ്) റിസർച്ച് ഓഫീസർ ( കെമിസ്ട്രി/ ബയോകെമിസ്ട്രി )

3. കേരള ലൈവ് സ്റ്റോക്ക് ഡെവലപ്മെന്റ് ബോർഡിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്( നേരിട്ടും തസ്തികമാറ്റം മുഖേനയും)

4. കെ എസ് എഫ് ഡി സി-യിൽ മെയിന്റനൻസ് എൻജിനീയർ ( ഇലക്ട്രോണിക്സ് )

5. ആർക്കിയോളജി വകുപ്പിൽ ആർക്കിയോളജിക്കൽ കെമിസ്റ്റ് 

6. ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് അസിസ്റ്റന്റ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ

7. ആരോഗ്യവകുപ്പിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ്

8. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ നെറ്റ്‌വർക്ക് അഡ്മിനിസ്ട്രേറ്റർ

9. ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സിൽ റിസർച്ച് ഓഫീസർ

10. പോലീസിൽ ഫിംഗർ പ്രിന്റ് ടോർച്ചർ

11. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ് ഇൻസ്ട്രക്ടർ ട്രേഡ്- 2 ( ടർണർ )

12. ആഗ്രഹം മെഷിനറി കോർപ്പറേഷൻ സൂപ്രണ്ട് ( എച്ച് ആർ എം )

13. സപ്ലൈകോയിൽ ജൂനിയർ മാനേജർ ( ഐ ടി )

14. കെഎംഎംഎല്ലിൽ റിസപ്ഷനിസ്റ്റ്

15. സ്റ്റീൽ ഇൻഡസ്ട്രിയൽ പ്യൂൺ

16. കെ ടി ഡി സി യിൽ സ്റ്റെനോഗ്രാഫർ

17. ട്രാക്കോ കേബിൾ സിൽ ഫാർമസിസ്റ്റ് ഗ്രേഡ് – 2, ഡ്രൈവർ-കം വെഹിക്കിൾ ക്ലിയർ

18. മലബാർ സിമന്റ്സിൽ അസിസ്റ്റന്റ് ടെസ്റ്റർ കം ഗേജർ 

19. ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ ( ഐ എം ) കേരള ലിമിറ്റഡിലെ ലബോറട്ടറി അസിസ്റ്റന്റ്

20. കേരള മുനിസിപ്പൽ കോമൺ സർവീസ് ഡ്രൈവർ ഗ്രേഡ്-2 (S.D.V. )

21. ഹൗസ്ഫെഡിൽ ജൂനിയർ ക്ലാർക്ക് ( ജനറൽ കാറ്റഗറിയും സൊസൈറ്റി കാറ്റഗറിയും)

22. ലീഗൽ മെട്രോളജി വകുപ്പിൽ സീനിയർ ഇൻസ്പെക്ടർ ( പട്ടികജാതി / പട്ടികവർഗ്ഗം )


 ജില്ലാതലം

23. ഇൻഷുറൻസ് മെഡിക്കൽ സർവീസ് ഫാർമസിസ്റ്റ് ഗ്രേഡ്-2

24. ആരോഗ്യവകുപ്പിൽ ട്രീറ്റ്മെന്റ്  ഓർഗനൈസർ ഗ്രേഡ് 2

25. എൻ സി സി യിൽ ഫെറിയർ ( വിമുക്തഭടൻ)


 എൻ. സി. എ

26. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ജനറൽ മെഡിസിൻ ( രണ്ടാം എൻ.സി.എ.*എസ് സി. സി. സി.  )

27. കേരള ജനറൽ സർവീസിൽ ഡിവിഷണൽ അക്കൗണ്ടന്റ് ( രണ്ടാം എൻ. സി. എ. – പട്ടികവർഗ്ഗം, എസ് സി. സി. സി., ധീവര, ഹിന്ദു നാടാർ )

28. വിദ്യാഭ്യാസവകുപ്പിൽ ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ ( അറബിക്) എൽ. പി.  എസ്.  ( ഏഴാം എൻ. സി. എ. – എ. ഐ., എസ്. ഐ. യു. സി. നാടാർ, ഒ.ബി.സി, ഹിന്ദു നാടാർ, ഇ. ഡി. ബി., എസ്. സി. )

29. ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ഗ്രേഡ് -2 (ഹിന്ദു നാടാർ)

30. പാർട്ട് ടൈം ഹൈസ്കൂൾ അധ്യാപകൻ മലയാളം (മുസ്ലിം)

31. എക്സൈസിൽ ഡ്രൈവർ  ( വിശ്വകർമ്മ എൽ. സി./എ.ഐ. )

32. ആരോഗ്യവകുപ്പിൽ റീഹാബിലിറ്റേഷൻ ടെക്നീഷ്യൻ ഗ്രേഡ് -2 ( എസ്. സി.., എൽ. സി. /എ. ഐ. )

33. ഹയർ സെക്കൻഡറിയിൽ എസ്. എസ്. ടി. ജൂനിയർ അറബിക് (വിശ്വകർമ്മ, എസ്.സി.,  എസ്. ഐ. യു. സി. നാടാർ )

34. എച്ച്. എസ്. എസ്. ടി. ജൂനിയർ സംസ്കൃതം ( എൽ. സി / എ.ഐ)

35. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ജൂനിയർ കൺസൾട്ടൻസ് അനസ്തേഷ്യ,  ജൂനിയർ കൺസൾട്ടൻസ് ജനറൽ മെഡിസിൻ ( മുസ്ലിം,  എസ്. ഐ. യു. സി. നാടാർ )


Post a Comment

0 Comments