വാഗ്ഭടാനന്ദൻ (1885 - 1939)
1. വാഗ്ഭടാനന്ദൻ മാതാപിതാക്കൾ…?
• കോരൻ ഗുരുക്കൾ, ചീരു അമ്മ
2. വാഗ്ഭടാനന്ദ എന്ന പേര് നൽകിയത്…?
• ബ്രഹ്മാനന്ദ ശിവയോഗി
3. “ഉണരുവിൻ അഖിലേശനെ സ്മരിപ്പിൻ ക്ഷണമെഴുന്നേൽപ്പിൻ അനീതിയോടെതിർപ്പിൻ” എന്ന് ആഹ്വാനം ചെയ്തത്…?
• വാഗ്ഭടാനന്ദൻ
4. ജാതി പ്രമാണം ഹിന്ദു മതത്തിന്റെ അടിസ്ഥാന പ്രമാണങ്ങൾക്ക് വിരുദ്ധമാണ് എന്ന് പ്രഖ്യാപിച്ച സാമൂഹിക പരിഷ്കർത്താവ്…?
• വാഗ്ഭടാനന്ദൻ
5. ക്ഷേത്രങ്ങളിൽ നിലനിന്നിരുന്ന ഇളനീരാട്ടം തെറ്റാണെന്ന് വാദിച്ച നവോത്ഥാനനായകൻ…?
• വാഗ്ഭടാനന്ദൻ
6. ആത്മവിദ്യാ സംഘത്തിന്റെ പ്രധാന പ്രവർത്തന മേഖലയായിരുന്നു സ്ഥലം…?
• മലബാർ
7. ആത്മവിദ്യാ സംഘത്തിന്റെ ആശയങ്ങളും ലക്ഷ്യങ്ങളും വ്യക്തമാക്കുന്ന വാഗ്ഭടാനന്ദൻ കവിത….?
• സ്വതന്ത്ര ചിന്താമണി ( 1921 )
8. പ്രീതി ഭോജനം നടത്തിയ നവോത്ഥാന നായകൻ…?
• വാഗ്ഭടാനന്ദൻ (1927)
9. ‘ഊരാളുങ്കൽ കൂലിവേലക്കാരുടെ പരസ്പര സഹായ സംഘം’ എന്നപേരിൽ കർഷക സംഘടന സ്ഥാപിച്ചത്…?
• വാഗ്ഭടാനന്ദൻ
• (ഈ സംഘടന പിൽക്കാലത്ത് ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ആയിമാറി)
10. ഇന്ത്യയിലെ ഏറ്റവും വലിയ ലേബർ കോൺട്രാക്ട് സൊസൈറ്റി…?
• ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി
പി ഡി എഫ് ഫയൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
11. കാവി ഉപേക്ഷിച്ച് ഖദർ അണിഞ്ഞ ഒരേയൊരു നവോത്ഥാന നായകൻ..?
• വാഗ്ഭടാനന്ദൻ
12. 1911 രാജയോഗാനന്ദ കൗമുദി യോഗശാല, കോഴിക്കോട് സ്ഥാപിച്ചത്…?
• വാഗ്ഭടാനന്ദൻ
13. വാഗ്ഭടാനന്ദൻ അന്തരിച്ചത്…?
• 1939 ഒക്ടോബർ 29
14. യജമാനൻ എന്ന മാസിക ആരംഭിച്ചത്…
• വാഗ്ഭടാനന്ദൻ ( 1939, കോഴിക്കോട് )
15. വേലക്കാരൻ എന്ന പത്രം ആരംഭിച്ചത്…?
• സഹോദരൻ അയ്യപ്പൻ ( 1933, ചെറായി )
ബാലഗുരു
16. വാഗ്ഭടാനന്ദൻ യഥാർത്ഥ പേര്…?
• വയലേരി കുഞ്ഞിക്കണ്ണൻ ഗുരുക്കൾ
17. വാഗ്ഭടാനന്ദൻ ബാല്യകാലനാമം
• കുഞ്ഞിക്കണ്ണൻ
18. വി കെ ഗുരുക്കൾ എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ…?
• വാഗ്ഭടാനന്ദൻ
19. ബാലഗുരു എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ…?
• വാഗ്ഭടാനന്ദൻ
വാഗ്ഭടാനന്ദനെ പ്രധാനപ്പെട്ട കൃതികൾ
• ആത്മവിദ്യ
• ആത്മവിദ്യാലേഖമാല
• അദ്ധ്യാത്മ യുദ്ധം
• ഈശ്വരവിചാരം
• പ്രാർത്ഥനാഞ്ജലി
• മാനസ ചാപല്യം
• മംഗള ശ്ലോക ങ്ങൾ
• യജമാനൻ
• പ്രാർത്ഥനാ മഞ്ജരി
• ഗാന്ധിജിയും ശാസ്ത്ര വ്യാഖ്യാനവും
• കൊട്ടിയൂർ ഉത്സവ പാട്ട്
പി എസ് സി ആവർത്തിക്കുന്ന ചോദ്യങ്ങൾ
20. വാഗ്ഭടാനന്ദ ജന്മസ്ഥലം…?
• പാട്യം (കണ്ണൂർ)
21. ആത്മവിദ്യാ സംഘം എന്ന സംഘടന സ്ഥാപിച്ചത്… ?
• വാഗ്ഭടാനന്ദൻ 1917
22. ആത്മവിദ്യാ സംഘത്തിന്റെ മുഖപത്രം…?
• അഭിനവ കേരളം ( 1921 )
23. വാഗ്ഭടാനന്ദൻ കാരപ്പറമ്പിൽ ( കോഴിക്കോട് )സ്ഥാപിച്ച സംസ്കൃത പഠന കേന്ദ്രം…?
• തത്വപ്രകാശിക ( 1906 )
🌹🌹🌹നന്ദി 🌹🌹🌹
0 Comments