കേരള സംസ്ഥാനം അടിസ്ഥാന വിവരങ്ങൾ
1)- കേരള സംസ്ഥാനം നിലവിൽ വന്നത്
1956 -നവംബർ-1
2)- 1956 കേരളം രൂപീകരിക്കുമ്പോൾ എത്ര ജില്ലകൾ ഉണ്ടായിരുന്നു...?
5 ( തിരുവനന്തപുരം, കൊല്ലം, കോട്ടയം തൃശൂർ, മലബാർ)
3)- കേരളം ഇന്ത്യൻ യൂണിയന്റെ എത്ര ശതമാനം...?
1.18%
4)- കേരളത്തിലെ ജനസംഖ്യ ഇന്ത്യൻ ജനസംഖ്യയുടെ എത്ര ശതമാനം...?
2.76%
5)- ഇന്ത്യൻ സംസ്ഥാനങ്ങളിൽ സ്ത്രീ-പുരുഷ അനുപാതത്തിൽ കേരളത്തിന്റെ സ്ഥാനം...?
1
6)- സ്ത്രീ പുരുഷ അനുപാതം കൂടിയ ജില്ല...?
കണ്ണൂർ (1136/1000)
7)- സ്ത്രീ പുരുഷാനുപാതം കുറഞ്ഞ ജില്ല...?
ഇടുക്കി (1006/1000)
8)- ഏറ്റവും വലിയ ജില്ല...?
പാലക്കാട്
9)- ഏറ്റവും ചെറിയ ജില്ല...?
ആലപ്പുഴ
10)- ജനസംഖ്യ കൂടിയ ജില്ല...?
മലപ്പുറം
11)- ജനസംഖ്യ കുറഞ്ഞ ജില്ല...?
വയനാട്
12)- ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജനസാന്ദ്രതയിൽ കേരളത്തിലെ സ്ഥാനം...?
3 ( ഒന്നാം സ്ഥാനം - ബീഹാർ, രണ്ടാംസ്ഥാനം - പശ്ചിമബംഗാൾ)
13)- കേരളത്തിലെ ജനസാന്ദ്രത...?
860 ച.കി.മീ
14)- ജനസാന്ദ്രത കൂടിയ ജില്ല...?
തിരുവനന്തപുരം(1509 ച. കി. മീ )
15)- ജനസാന്ദ്രത കുറഞ്ഞ ജില്ല...?
ഇടുക്കി (254 ച. കി. മീ )
16)- ജനസംഖ്യ വളർച്ച നിരക്ക് കൂടിയ ജില്ല...?
മലപ്പുറം (13.39%)
17)- ജനസംഖ്യ വളർച്ച നിരക്ക് കുറഞ്ഞ ജില്ല...?
പത്തനംതിട്ട (-3.12%)
18)- കേരളത്തിലെ ജനസംഖ്യ കൂടിയ താലൂക്ക്...?
കോഴിക്കോട്
19)- കേരളത്തിലെ ജനസംഖ്യ കുറഞ്ഞ താലൂക്ക്...?
മല്ലപ്പള്ളി (പത്തനംതിട്ട)
വീഡിയോ കാണുക കൂടുതൽ കാര്യങ്ങൾ മനസ്സിലാകും😱😱😱😱😱😱
കേരളം അടിസ്ഥാനവിവരങ്ങൾ ഭാഗം-1
കേരളം അടിസ്ഥാനവിവരങ്ങൾ ഭാഗം-2
20)- ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള വില്ലേജ്...?
കണ്ണൻ ദേവൻ ഹിൽസ് (ഇടുക്കി)
21)- ഏറ്റവും കുറവ് ജനസംഖ്യയുള്ള വില്ലേജ്...?
മ്ലാപ്പാറ (ഇടുക്കി)
22)-ഏറ്റവും ജനസംഖ്യ കൂടിയ കോർപ്പറേഷൻ..?
തിരുവനന്തപുരം
23)- ഏറ്റവും ജനസംഖ്യ കുറഞ്ഞ കോർപ്പറേഷൻ...?
തൃശ്ശൂർ
24)- റാംസർ പട്ടികയിൽ ഉൾപ്പെട്ട കായലുകൾ...?
3 ( അഷ്ടമുടി, ശാസ്താംകോട്ട, വേമ്പനാട്ട്)
25)- ഉയരം കൂടിയ കൊടുമുടി...?
ആനമുടി (2695.മീ )
26)- ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടി...?
മീശപ്പുലിമല (2640.മീ )
27)- പ്രധാന അന്താരാഷ്ട്ര വിമാനത്താവളങ്ങൾ...?
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ
28)- നഗരവാസികൾ കൂടുതൽ ഉള്ള ജില്ല...?
തിരുവനന്തപുരം
29)- ശതമാനാടിസ്ഥാനത്തിൽ നഗരവാസികൾ കൂടുതലുള്ള ജില്ല...?
കണ്ണൂർ
30)- ശതമാനടിസ്ഥാനത്തിൽ നഗരവാസികൾ കുറഞ്ഞ ജില്ല...?
വയനാട്
31)- പ്രതിശീർഷ വരുമാനം കൂടിയ ജില്ല...?
എറണാകുളം
32)- പ്രതിശീർഷ വരുമാനം കുറഞ്ഞ ജില്ല...?
മലപ്പുറം
33)- വനപ്രദേശം കൂടുതലുള്ള ജില്ല...?
ഇടുക്കി
34)- വനപ്രദേശം കുറഞ്ഞ ജില്ല...?
ആലപ്പുഴ
35)- കേരളത്തിലെ ദേശീയ ഉദ്യാനങ്ങളുടെ എണ്ണം...?
5 ( പി എസ് സി യുടെ സൂചിക പ്രകാരം)( എന്നാൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് കണക്കുപ്രകാരം കേരളത്തിൽ ആറ് ദേശീയ ഉദ്യാനങ്ങൾ ഉണ്ട്. പെരിയാറും ദേശീയ ഉദ്യാനമായി കണക്കാക്കപ്പെടുന്നു)
36)- ഏറ്റവും വലിയ താലൂക്ക്...?
ഏറനാട്
37)- ഏറ്റവും ചെറിയ താലൂക്...?
കുന്നന്നൂർ
38)- കൂടുതൽ ഭാഷകൾ സംസാരിക്കുന്ന ജില്ല...?
കാസർഗോഡ്
39)- ഏറ്റവും കൂടുതൽ വ്യവസായങ്ങൾ ഉള്ള ജില്ല...?
ആലപ്പുഴ
40) കൂടുതൽ കടൽത്തീരം ഉള്ള ജില്ല...?
കണ്ണൂർ
41)- ഏറ്റവും കുറവ് കടൽത്തീരമുള്ള ജില്ല...?
കൊല്ലം
42)- കൂടുതൽ കടൽ തീരമുള്ള താലൂക്ക്...?
ചേർത്തല
43)- നീളം കൂടിയ ബീച്ച്...?
മുഴുപ്പിലങ്ങാട് ( കണ്ണൂർ )
44)- കൂടുതൽ താലൂക്കുകൾ ഉള്ള ജില്ല...?
എറണാകുളം, മലപ്പുറം, തൃശൂർ( 7 വീതം )
45)- കുറവ് താലൂക്കുകൾ ഉള്ള ജില്ല...?
വയനാട്
46)- കൂടുതൽ ഗ്രാമ പഞ്ചായത്തുകൾ ഉള്ള ജില്ല...?
മലപ്പുറം( 94 )
47)- കുറവ് ഗ്രാമ പഞ്ചായത്തുകൾ ഉള്ള ജില്ല...
വയനാട്( 23 )
48)- ഏറ്റവും കൂടുതൽ നഗരസഭകൾ ഉള്ള ജില്ല...?
എറണാകുളം
49)- ഏറ്റവും കുറവ് നഗരസഭകൾ ഉള്ള ജില്ല...?
ഇടുക്കി
50)- കൂടുതൽ ബ്ലോക്ക് പഞ്ചായത്തുകൾ ഉള്ള ജില്ല..?
തൃശ്ശൂർ ( 16 )
51)- കുറവ് ബ്ലോക്ക് പഞ്ചായത്തുകൾ ഉള്ള ജില്ല...?
വയനാട്( 4 )
52)- മിസ്റ്റർ കേരളം കൂടിയ മുനിസിപ്പാലിറ്റി...?
തൃപ്പൂണിത്തറ
53)- മിസ്റ്റർ വണ്ണം കുറഞ്ഞ മുനിസിപ്പാലിറ്റി...?
ഗുരുവായൂർ
54)- ഏറ്റവും കൂടുതൽ വ്യവസായ അലങ്കരിക്കപ്പെട്ട ജില്ല...?
എറണാകുളം
55)- ഏറ്റവും കൂടുതൽ വ്യാവസായിക വൽക്കരിക്കപ്പെട്ട രണ്ടാമത്തെ ജില്ല..?
പാലക്കാട്
56)- ഹിന്ദുക്കൾ കൂടുതലുള്ള ജില്ല...?
തിരുവനന്തപുരം
57)- മുസ്ലിങ്ങൾ കൂടുതലുള്ള ജില്ല...?
മലപ്പുറം
58)- ക്രിസ്ത്യാനികൾ കൂടുതലുള്ള ജില്ല...?
എറണാകുളം
58)- പോസ്റ്റോഫീസുകൾ കൂടുതൽ ഉള്ള ജില്ല...?
തൃശ്ശൂർ
59)- വിസ്തീർണം കുറഞ്ഞ ഗ്രാമപഞ്ചായത്ത്...?
വളപട്ടണം (കണ്ണൂർ )
60)- വിസ്തീർണം കൂടിയ ഗ്രാമപഞ്ചായത്ത്...?
കുമളി (ഇടുക്കി)
61)- കേരളത്തിലെ ഏക കന്റോൺമെന്റ്...?
കണ്ണൂർ
62)- കേരളത്തിലെ ഏക ടൗൺഷിപ്പ് ആയിരുന്ന ഗുരുവായൂർ ഇപ്പോൾ മുനിസിപ്പാലിറ്റിയാണ്
63)- കേരളത്തിലെ റെയിൽവേ ഡിവിഷനുകളുടെ എണ്ണം...?
2 ( തിരുവനന്തപുരം, പാലക്കാട് )
64)- കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ ഡിവിഷൻ...?
തിരുവനന്തപുരം
65)- കേരളത്തിൽ ഒരു റെയിൽവേ സ്റ്റേഷൻ മാത്രമുള്ള ജില്ല...?
പത്തനംതിട്ട
66)- കേരളത്തിൽ റെയിൽവേ പാത ഇല്ലാത്ത ജില്ലകൾ...?
ഇടുക്കി, വയനാട്
67)- കേരളത്തിൽ കടൽത്തീരം ഇല്ലാത്ത ജില്ലകൾ...?
പത്തനംതിട്ട, കോട്ടയം, ഇടുക്കി പാലക്കാട്, വയനാട്
69) കേരളത്തിൽ ആദ്യമായി ഭിന്ന ലിംഗക്കാരുടെ ഉടമസ്ഥതയിൽ നിലവിൽ വന്ന ടാക്സി സർവീസ്...?
ജി - ടാക്സി (ജെൻഡർ ടാക്സി)
70)- കേരളത്തിന്റെ ഔദ്യോഗിക മൃഗം...?
ആന
71)- കേരളത്തിന്റെ ഔദ്യോഗിക പക്ഷി...?
മലമുഴക്കി വേഴാമ്പൽ
72)- കേരളത്തിന്റെ ഔദ്യോഗിക മത്സ്യം...?
കരിമീൻ
73)- കേരളത്തിന്റെ ഔദ്യോഗിക വൃക്ഷം...?
തെങ്ങ്
74)- കേരളത്തിൽനിന്ന് ഔദ്യോഗിക പുഷ്പം...?
കണിക്കൊന്ന
75)- കേരളത്തിന്റെ ഔദ്യോഗിക പാനീയം...?
ഇളനീർ
76)- കേരളത്തിന്റെ ഔദ്യോഗിക ഫലം...?
ചക്ക
78)- കേരളത്തിന്റെ സംസ്ഥാന ശലഭം...?
ബുദ്ധ മയൂരി
79)- കേരളത്തിന്റെ ഔദ്യോഗിക ഭാഷാ പ്രതിജ്ഞ എഴുതിയത്...?
എം. ടി. വാസുദേവൻ നായർ
80)- കേരളത്തിലെ ആകെ നദികൾ
44
81)- നീളം കൂടിയ നദി...?
പെരിയാർ 244km
82)- നീളം കുറഞ്ഞ നദി...?
മഞ്ചേശ്വരം പുഴ 16km
83)- ഏറ്റവും വടക്കേ അറ്റത്തുള്ള നദി...?
മഞ്ചേശ്വരം പുഴ
84)- ഏറ്റവും തെക്കേ അറ്റത്തുള്ള നദി...?
നെയ്യാർ
തെക്ക് വടക്ക് വിവരങ്ങൾ
85)- കേരളത്തിലെ തെക്കേ അറ്റത്തെ താലൂക്ക്...?
നെയ്യാറ്റിൻകര
86)- കേരളത്തിലെ വടക്കേ അറ്റത്തെ താലൂക്ക്...?
മഞ്ചേശ്വരം
87)- കേരളത്തിലെ തെക്കേ അറ്റത്തെ അസംബ്ലി മണ്ഡലം...?
പാറശ്ശാല
88)- കേരളത്തിലെ വടക്കേ അറ്റത്തെ അസംബ്ലി മണ്ഡലം...?
മഞ്ചേശ്വരം
89)- കേരളത്തിന്റെ തെക്കേ അറ്റത്തുള്ള ലോക്സഭാ മണ്ഡലം...?
തിരുവനന്തപുരം
90)- കേരളത്തിൽ വടക്കേ അറ്റത്തുള്ള ലോക്സഭാ മണ്ഡലം...?
കാസർഗോഡ്
91)- കേരളത്തിലെ തെക്കേ അറ്റത്തെ ഗ്രാമപഞ്ചായത്ത്...?
പാറശ്ശാല
92)- കേരളത്തിലെ വടക്കേ അറ്റത്തെ ഗ്രാമപഞ്ചായത്ത്...?
മഞ്ചേശ്വരം
93)- കേരളത്തിന്റെ ഏറ്റവും തെക്കേ അറ്റത്തുള്ള ഗ്രാമം...?
കളിയിക്കാവിള
94)- കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തുള്ള ഗ്രാമം..?
തലപ്പാടി
പട്ടികജാതി-പട്ടികവർഗ വിവരങ്ങൾ
95)- പട്ടികജാതിക്കാർ കൂടുതലുള്ള ജില്ല...?
പാലക്കാട്
96)- പട്ടികജാതിക്കാർ കുറവുള്ള ജില്ല...?
വയനാട്
97)- പട്ടികവർഗക്കാർ കൂടുതലുള്ള ജില്ല...?
വയനാട്
98)- പട്ടികവർഗക്കാർ കുറവുള്ള ജില്ല...?
ആലപ്പുഴ
99)- പട്ടികജാതി നിരക്ക് ഏറ്റവും കൂടുതലുള്ള ജില്ല...?
പാലക്കാട്
100)- പട്ടികജാതി നിരക്ക് ഏറ്റവും കുറഞ്ഞ ജില്ല...?
കണ്ണൂർ
101)- പട്ടികവർഗ്ഗ നിരക്ക് ഏറ്റവും കൂടുതലുള്ള ജില്ല...?
വയനാട്
102)- പട്ടികവർഗ്ഗ നിരക്ക് ഏറ്റവും കുറഞ്ഞ ജില്ല...?
ആലപ്പുഴ

0 Comments