Header Ads

Alappuzha District


Alappuzha Jilla


Alappuzha Jilla -യെ  പറ്റി PSC വിദ്യാർത്ഥി അറിയേണ്ട എല്ലാകാര്യങ്ങളും 


 1. സ്ഥാപിതമായ വർഷം  - 1957 ആഗസ്റ്റ് 17

2. ജനസാന്ദ്രത  - 1501 ച. കി.മീ

3. കടൽത്തീരം  - 82 km

4. മുനിസിപ്പാലിറ്റി - 6

5. താലൂക്ക്   - 6

6. ബ്ലോക്ക് പഞ്ചായത്ത്  - 12

7. ഗ്രാമപഞ്ചായത്ത്  -  72

8. നിയമസഭാമണ്ഡലങ്ങൾ  - 9

9. ലോക്സഭാ മണ്ഡലം  - 2 ( ആലപ്പുഴ, മാവേലിക്കര)

10. കേരളത്തിലെ ഏറ്റവും ചെറിയ ജില്ല...? 

Alappuzha


Alappuzha jillaചിത്രത്തിൽ തൊട്ട് ഓഡിയോ notes സ്വന്തമാക്കു...🌹🌹💪💪


11. പട്ടികവർഗക്കാർ കുറവുള്ള ജില്ല...? 

Alappuzha

12. പട്ടികവർഗ്ഗ നിരക്ക് ഏറ്റവും കുറഞ്ഞ ജില്ല....? 

Alappuzha

13. വനപ്രദേശം കുറഞ്ഞ ജില്ല...? 

Alappuzha

14. രാജാകേശവദാസൻ ഡേ പട്ടണം എന്നറിയപ്പെടുന്നത്...? 

Alappuzha

15. . ആലപ്പുഴയെ ഒരു തുറമുഖ നഗരം ആയി വികസിപ്പിച്ച വ്യക്തി( ആലപ്പുഴ നഗരത്തിലെ ശില്പി)....? 

ദിവാൻ രാജാ കേശവദാസൻ

16. ഏതൊക്കെ ജില്ലകൾ വിഭജിച്ചാണ് ആലപ്പുഴ ജില്ലയ്ക്ക് രൂപംനൽകിയത്...? 

കൊല്ലം, കോട്ടയം

17. പ്രാചീന കാലത്ത് ബുദ്ധമതം ഏറ്റവും കൂടുതൽ പ്രചാരം ഉണ്ടായിരുന്ന ജില്ല...? 

Alappuzha

18. ശ്രീമൂലവാസം എന്ന ബുദ്ധമത ക്ഷേത്രം സ്ഥിതി ചെയ്തിരുന്ന ജില്ല...? 

Alappuzha

19. ബുദ്ധവിഗ്രഹം ആയ കരുമാടിക്കുട്ടൻ കണ്ടെടുത്ത സ്ഥലം...? 

അമ്പലപ്പുഴയ്ക്ക്  അടുത്തുള്ള കരുമാടി

20. കേരളത്തിൽ ഏറ്റവും കൂടുതൽ കുടിൽ വ്യവസായം ഉള്ള ജില്ല..? 

Alappuzha





21. ഏറ്റവും കൂടുതൽ കടൽത്തീരമുള്ള രണ്ടാമത്തെ ജില്ല...? 

Alappuzha

22. പുന്നപ്ര വയലാർ രക്തസാക്ഷി മണ്ഡപം സ്ഥിതി ചെയ്യുന്നത്...? 

ആലപ്പുഴ

23. പുന്നപ്ര വയലാർ സമരം അടിച്ചമർത്തിയ ദിവാൻ...? 

സി പി രാമസ്വാമി അയ്യർ

24. പുന്നപ്ര വയലാർ സമരം നടന്ന വർഷം

1946 

25. ' അമേരിക്കൻ മോഡൽ അറബിക്കടലിൽ' എന്ന മുദ്രാവാക്യം ഏത് സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു...? 

പുന്നപ്ര വയലാർ സമരം

26. വയലാർ സ്റ്റാലിൻ എന്നറിയപ്പെടുന്നത്...? 

സികെ കുമാരപ്പണിക്കർ




27. കേരളത്തിലെ പക്ഷി ഗ്രാമം...? 

നൂറനാട്

28. കേരളത്തിലെ ആദ്യ കയർ ഗ്രാമം...? 

വയലാർ

29. ഇന്ത്യയിലെ ആദ്യ കാർട്ടൂൺ മ്യൂസിയം സ്ഥാപിച്ചത്...? 

കായംകുളം

30. കേരളത്തിലെ ആദ്യ സീഫുഡ് പാർക്ക് സ്ഥാപിച്ചത്...? 

അരൂർ

31. ഇന്ത്യയിലെ ആദ്യ സിദ്ധ ഗ്രാമം..? 

ചന്തിരൂർ

32. കേരളത്തിലെ ആദ്യത്തെ പോസ്റ്റ് ഓഫീസ് സ്ഥാപിച്ചത്...? 

ആലപ്പുഴ 1857

33. കയർ ഫാക്ടറി ഏറ്റവും കൂടുതലുള്ള ജില്ല...? 

ആലപ്പുഴ

34. ഇന്ത്യയിലെ ആദ്യത്തെ കയർ ഫാക്ടറി...? 

ഡാറാസ് മെയിൽ 1859

35. ഡാറാസ് മെയിൽ എന്ന ഫാക്ടറി സ്ഥാപിച്ച വ്യക്തി...? 

ജെയിംസ് ഡാറ, ഹെൻട്രി സെയി

36. സ്വരാജ് ട്രോഫി നേടിയ ആദ്യ പഞ്ചായത്ത്...? 

കഞ്ഞിക്കുഴി (1995-96)

37. സാക്ഷരതയിൽ മുന്നിൽ നിൽക്കുന്ന ഗ്രാമം...? 

നെടുമുടി (ആലപ്പുഴ)



38. പാതിരാമണൽ പക്ഷി സങ്കേതം സ്ഥിതിചെയ്യുന്നത്...? 

വേമ്പനാട്ട് കായൽ

39. പാതിരാമണൽ ദ്വീപ് സ്ഥിതി ചെയ്യുന്നത്...? 

വേമ്പനാട്ടു കായൽ

40. തണ്ണീർ മുക്കം ബണ്ട് നിർമ്മിച്ചിരിക്കുന്ന കായൽ...? 

വേമ്പനാട്ടു കായൽ

41. മയൂരസന്ദേശം ത്തിന്റെ നാട് എന്നറിയപ്പെടുന്നത്...? 

ഹരിപ്പാട്

42. കേരളത്തിലെ പ്രസിദ്ധ ചുമർചിത്രം ആയ ഗജേന്ദ്രമോക്ഷം കാണപ്പെടുന്നത്...? 

കൃഷ്ണപുരം കൊട്ടാരം( കായംകുളം)

43. കൃഷ്ണപുരം കൊട്ടാരം പണികഴിപ്പിച്ച തിരുവിതാംകൂർ രാജാവ്...? 

അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ

44. ആലപ്പുഴയുടെ സംസ്കാരിക തലസ്ഥാനം,...? 

അമ്പലപ്പുഴ

45. ചെമ്പകശ്ശേരി രാജ്യത്തിന്റെ ആസ്ഥാനം...? 

അമ്പലപ്പുഴ

46. ഓട്ടൻതുള്ളലിന്റെ ജന്മനാട്...? 

അമ്പലപ്പുഴ

47. ഓട്ടൻതുള്ളലിന്റെ ഉപജ്ഞാതാവ്...? 

കുഞ്ചൻ നമ്പ്യാർ

48. കുഞ്ചൻ നമ്പ്യാർ സ്മാരകം സ്ഥിതിചെയ്യുന്നത്...? 

അമ്പലപ്പുഴ( പാലക്കാട്ടെ ലക്കടി യിലും കുഞ്ചൻ നമ്പ്യാർ സ്മാരകം സ്ഥിതി ചെയ്യുന്നു)



49. സമുദ്രനിരപ്പിൽ നിന്ന് ഏറ്റവും താഴെയായി സ്ഥിതി ചെയ്യുന്ന സ്ഥലം...? 

കുട്ടനാട്

50. കേരളത്തിലെ നെതർലാൻഡ് (ഹോളണ്ട്) എന്നറിയപ്പെടുന്നത്...? 

കുട്ടനാട്

51. കേരളത്തിലെ ഡച്ച് എന്നറിയപ്പെടുന്നത്...? 

കുട്ടനാട്

52. കേരളത്തിന്റെ നെല്ലറ എന്നറിയപ്പെടുന്നത്...? 

കുട്ടനാട്

53. പമ്പയുടെ ദാനം എന്നറിയപ്പെടുന്നത്..? 

കുട്ടനാട്

54. കേരളത്തിൽ രജിസ്റ്റർ ചെയ്ത ആദ്യത്തെ ഗ്രന്ഥശാല...? 

സി കെ മെമ്മോറിയൽ ഗ്രന്ഥശാല( അമ്പലപ്പുഴ)

55. കേരള ഗ്രന്ഥശാല സംഘം സ്ഥാപിച്ച പി എൻ പണിക്കരുടെ സ്വദേശം...? 

ആലപ്പുഴ

56. കേരളത്തിൽ വായനാദിനമായി ആചരിക്കുന്നത്...? 

ജൂൺ 19

57. ആരുടെ ചരമദിനമാണ് വായനാദിനമായി ആചരിക്കുന്നത്...?. 

പി എൻ പണിക്കർ




58. നെഹ്റു ട്രോഫി വള്ളംകളി ആരംഭിച്ച വർഷം...? 

1952

59. നെഹ്റു ട്രോഫി വള്ളംകളി നടക്കുന്ന ജില്ല...? 

ആലപ്പുഴ

60. നെഹ്റു ട്രോഫി യുടെ പഴയ പേര്...? 

പ്രൈം മിനിസ്റ്റേഴ്സ് ട്രോഫി ( ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ആലപ്പുഴ സന്ദർശിച്ചതിന് സ്മരണാർത്ഥമാണ് നെഹ്റു ട്രോഫി വള്ളംകളി നടത്തുന്നത്)

61. ഓളപ്പരപ്പിലെ ഒളിമ്പിക്സ് എന്ന് അറിയപ്പെടുന്നത്...? 

നെഹ്റു ട്രോഫി വള്ളംകളി

62. ലോകത്തിലെ ഏറ്റവും നീളം കൂടിയ ചുണ്ടൻ....? 

നടുഭാഗം ചുണ്ടൻ

63. ഏറ്റവും കൂടുതൽ പ്രാവശ്യം നെഹ്റു ട്രോഫി നേടിയ ചുണ്ടൻ വള്ളം...? 

കാരിച്ചാൽ ചുണ്ടൻ

64. അറുപത്തിയാറാമത് നെഹ്റുട്രോഫി വള്ളംകളി (2018) ജേതാവ്...? 

പായിപ്പാടൻ ചുണ്ടൻ

65. അറുപത്തിയാറാമത് നെഹ്റുട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം...? 

കുഞ്ഞാപ്പു( ചേമ്പില തുഴയുന്ന കാക്ക)

66. 65 മത് നെഹ്റു ട്രോഫി വള്ളംകളി (2017) ജേതാവ്...? 

ഗബ്രിയേൽ ചുണ്ടൻ



67. നെഹ്റുട്രോഫി വള്ളംകളി നടക്കുന്ന കായൽ...? 

പുന്നമടക്കായൽ

68. പ്രസിഡന്റ് ട്രോഫി വള്ളംകളി നടക്കുന്ന കായൽ...? 

അഷ്ടമുടി കായൽ

69. ആറന്മുള വള്ളംകളി നടക്കുന്ന കായൽ...? 

പമ്പാനദി

70. മദർ തെരേസ വള്ളംകളി നടക്കുന്ന നദി

അച്ഛൻകോവിലാർ

71. അയ്യങ്കാളി വള്ളംകളി നടക്കുന്ന കായൽ...? 

വെള്ളായണി കായൽ

72. ശ്രീനാരായണ ജയന്തി വള്ളംകളി നടക്കുന്ന കായൽ...? 

കുമരകം

73. ശ്രീനാരായണ ട്രോഫി വള്ളംകളി നടക്കുന്ന കായൽ...? 

കന്നേറ്റി കായൽ

74. രാജീവ് ഗാന്ധി വള്ളംകളി നടക്കുന്ന കായൽ...? 

പുളിക്കുന്ന




75. ചക്കുളത്തുകാവ് ദേവി ക്ഷേത്രം സ്ഥിതിചെയ്യുന്നത്...? 

ആലപ്പുഴ

76. സർപ്പാരാധന പ്രസിദ്ധമായ ക്ഷേത്രം...? 

മണ്ണാറശാല

77. ദക്ഷിണ ഗുരുവായൂർ എന്നറിയപ്പെടുന്നത്...? 

അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം

78. പ്രസിദ്ധമായ വേലകളി നടക്കുന്ന ക്ഷേത്രം...? 

അമ്പലപ്പുഴ ക്ഷേത്രം

79. കേരളത്തിലെ പഴനി എന്നറിയപ്പെടുന്ന ക്ഷേത്രം...? 

ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രം

80. ചെട്ടികുളങ്ങര ക്ഷേത്രത്തിലെ പ്രധാന ഉത്സവം...? 

കുംഭ ഭരണി

81. ആലപ്പുഴ ജില്ലയിൽ സ്ഥിതിചെയ്യുന്ന 2000 വർഷം പഴക്കമുള്ള ശിവക്ഷേത്രം...? 

കണ്ടിയൂർ മഹാദേവക്ഷേത്രം




82. പ്രാചീനകാലത്ത് കപ്പലിനെ അവശിഷ്ടങ്ങൾ കണ്ടെത്തിയ സ്ഥലം..? 

തൈക്കൽ

83. ആലപ്പുഴ ജില്ലയിലെ ഏക റിസർവ് വനം സ്ഥിതി ചെയ്യുന്നത്...? 

വിയ്യപുരം

84. പാണ്ഡവൻപാറ സ്ഥിതി ചെയ്യുന്നത്...? 

ചെങ്ങന്നൂർ (ആലപ്പുഴ)

85. കേരളത്തിലെ ആദ്യത്തെ സിനിമാ സ്റ്റുഡിയോ...? 

ഉദയ

86. ഉദയ സ്റ്റുഡിയോ സ്ഥാപിച്ചത്...? 

എം. കെ. കുഞ്ചാക്കോ




87. 2002 ഇന്ത്യൻ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട കേരളത്തിലെ ലൈറ്റ് ഹൗസ്...? 

ആലപ്പുഴ ലൈറ്റ് ഹൗസ്

88. പശ്ചിമ തീരത്തെ ആദ്യ ലൈറ്റ് ഹൗസ്...? 

ആലപ്പുഴ 1862

89. മഹാകവി കുമാരനാശാന്റെ മരണത്തിനിടയാക്കിയ റെഡിമർ ബോട്ട് ദുരന്തം നടന്ന ആലപ്പുഴ ജില്ലയിലെ സ്ഥലം...? 

കുമാരകോടി (1924 ജനുവരി 16)

90. കേരളത്തിൽ ഏറ്റവും കൂടുതൽ കടൽ തീരമുള്ള താലൂക്ക്...? 

ചേർത്തല

91. കേരളത്തിൽ ചാകര ക്ക് പ്രസിദ്ധമായ കടൽത്തീരങ്ങൾ...? 

തുമ്പോളി, പുറക്കാട്

92. ചെമ്മീൻ എന്ന സിനിമയ്ക്ക് പശ്ചാത്തലമൊരുക്കിയ കടൽത്തീരം...? 

പുറക്കാട്

93. പണ്ടുകാലത്തെ കാർത്തികപ്പള്ളി എന്നറിയപ്പെട്ടിരുന്നത്...? 

ബെറ്റിമെനി

94. പെരുമ്പളം ദ്വീപ് സ്ഥിതി ചെയ്യുന്ന ജില്ല..,? 

ആലപ്പുഴ

95. തോട്ടപ്പള്ളി സ്പിൽവേ സ്ഥിതിചെയ്യുന്നത്...? 

ആലപ്പുഴ

96. കായംകുളം താപവൈദ്യുത നിലയത്തിൽ ഉപയോഗിക്കുന്ന ഇന്ധനം... ? 

നാഫ്ത

97. കായംകുളം താപവൈദ്യുത നിലയ ത്തിന്റെ പുതിയ പേര്..,? 

Rajiv Gandhi combined cycle Power Plant



98. ആസ്ഥാനങ്ങൾ

കേന്ദ്ര നാളികേര ഗവേഷണ കേന്ദ്ര...? 

കായംകുളം

99. കേന്ദ്ര കയർ ഗവേഷണ കേന്ദ്രം..,? 

കലവൂർ

100. ഡ്രഗ്സ് & ഫാർമസ്യൂട്ടിക്കൽസ്...? 

കവലൂർ

101. കേരള സ്റ്റേറ്റ് വാട്ടർ ട്രാൻസ്പോർട്ട് കോർപ്പറേഷൻ...? 

ആലപ്പുഴ

102. കേരള കയർ ബോർഡ്...? 

ആലപ്പു ഴ

103. വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്...? 

ആലപ്പുഴ

104. മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രം...? 

ആലപ്പുഴ

105. കേരള സ്പിന്നേഴ്സ്...? 

കോമളപുരം

106. കെ. പി. എ. സി.  ( Kerala people art club)

കായംകുളം


Post a Comment

20 Comments

  1. Very good useful information.

    ReplyDelete
  2. നല്ല അറിവിലേക്കായി 🤝👍

    ReplyDelete
  3. Good informations
    Some important omitted
    Silka sand pallippuram
    Cimant factory

    ReplyDelete
  4. Question Number 100 ൻ്റെ ഉത്തരം കലവൂർ എന്നാണ് ഇവിടെ കവലൂർ എന്നാണ് പ്രിൻറ് ചെയ്തിരിക്കൂന്നത് (ആലപ്പുഴ ജില്ലയിലെ 'പ്രത്യേകതകൾ )

    ReplyDelete
  5. Very good. ഒരുപാട് ആളുകൾക്കു ഇതൊരു സഹായമാകും. നല്ലത് വരട്ടെ.

    ReplyDelete
  6. An encyclopedia about Alapuzha District. Excellent.

    ReplyDelete
  7. Thank you super

    ReplyDelete
  8. ആറന്മുള വള്ളംകളി ഏതു കായലിൽ - എന്നു് ചോദിച്ചിരിക്കുന്നു.
    ആറന്മുള വള്ളംകളി പമ്പാനദിയിലാണ് - കായലിലല്ല.തിരുത്തുവാൻ അപേക്ഷ

    ReplyDelete
  9. ഇപ്പോൾ ആറന്മുള ആലപ്പുഴ ജില്ലയിലോ അതോ പത്തനംതിട്ട ജില്ലയിലോ?

    ReplyDelete
  10. Very good information at a glance. Well done. Good work, benificial to all.
    Congrats.
    😄👍

    ReplyDelete