ഇന്ത്യയിലെ ആദ്യകാല രാഷ്ട്രീയ സംഘടനകൾ
ആദ്യകാലത്ത് ബംഗാളിലായിരുന്നു രാഷ്ട്രീയ സംഘടനകളുടെ പ്രഭവകേന്ദ്രം. എന്നാൽ പിന്നീട് മദ്രാസ്, ബോംബെ പ്രവിശ്യകളിലേക്കും ഇത്തരം സംഘടനകൾ വ്യാപിച്ചു. ഇന്ത്യയിലെ ആദ്യത്തെ അറിയപ്പെടുന്ന രാഷ്ട്രീയ സംഘടനയായിരുന്നു 1837 സ്ഥാപിച്ച ബംഗാൾ ലാൻഡ് ഹോൾഡെഴ്സ് സൊസൈറ്റി. ബംഗാളിലെ ഭൂവുടമകളുടെയും ജന്മിമാരുടെയും താല്പര്യം സംരക്ഷണമായിരുന്നു സംഘടനയുടെ ലക്ഷ്യം. 1843 ബംഗാളിൽ തന്നെ രൂപം കൊണ്ട മറ്റൊരു കൂട്ടായ്മയാണ് ബംഗാൾ ബ്രിട്ടീഷ് ഇന്ത്യ സൊസൈറ്റി.
വംശീയ വിവേചനം അവസാനിപ്പിക്കുക, ഗവൺമെന്റ് ജോലികളിൽ ഇന്ത്യക്കാരുടെ സാന്നിധ്യം ഉറപ്പാക്കുക, എന്നീ ലക്ഷ്യങ്ങളോടെ 1851 രൂപംകൊണ്ട സംഘടനയാണ് ബ്രിട്ടീഷ് ഇന്ത്യൻ അസോസിയേഷൻ. മദ്രാസ് നേറ്റീവ് അസോസിയേഷൻ, ബോംബെ അസോസിയേഷൻ എന്നിവ 1852 രൂപം കൊണ്ട 2 സംഘടനകളാണ്. എന്നാൽ ആദ്യകാല രാഷ്ട്രീയ സംഘടനകൾക്ക് ഒന്നും തന്നെ ദേശീയ സ്വഭാവം ഉണ്ടായിരുന്നില്ല. കൂടാതെ സമൂഹത്തിലെ കുലീന വിഭാഗങ്ങളുടെ താൽപര്യം മാത്രമാണ് ഇവ സംരക്ഷിച്ചത്.
ദാദാഭായി നവറോജി 1865 -ൽ ലണ്ടനിൽ സ്ഥാപിച്ച ഈസ്റ്റ് ഇന്ത്യ അസോസിയേഷൻ ലക്ഷ്യം ഇന്ത്യയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യുക എന്നതായിരുന്നു. മുഖ്യധാരാ സ്വഭാവമുള്ള രാഷ്ട്രീയ സംഘടനയായിരുന്നു ഇത്. 1884-ൽ മദ്രാസ് മഹാജനസഭ സ്ഥാപിക്കപ്പെട്ടു. മഹാദേവ കോവിഡ് റാനഡെ യുടെ നേതൃത്വത്തിൽ 1870-ൽ പൂനെ സാർവജനിക് സഭ നിലവിൽ വന്നു.
ഇന്ത്യയിലെ ആദ്യകാല രാഷ്ട്രീയ സംഘടനകളിൽ ഏറ്റവും പ്രധാനപ്പെട്ടതായ ഇന്ത്യൻ അസോസിയേഷൻ 1876 -ൽ മുംബൈയിൽ രൂപംനൽകിയത് സുരേന്ദ്രനാഥ് ബാനർജിയാണ്. ഇന്ത്യയിലെ നിലവിലെ രാഷ്ട്രീയ പ്രശ്നങ്ങളെ സംബന്ധിച്ച് പൊതുജനാഭിപ്രായം സ്വരൂപിക്കുക ഇന്ത്യക്കാരുടെ രാഷ്ട്രീയമായി ഏകീകരിക്കുക എന്നിവയായിരുന്നു സംഘടനയുടെ മുഖ്യ ലക്ഷ്യങ്ങൾ. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ രൂപവത്കരണത്തിന് വഴിവെച്ചതും ഈ സംഘടനയായിരുന്നു.

0 Comments