ഇന്ത്യൻ ഹോംറൂൾ പ്രസ്ഥാനം
ബ്രിട്ടീഷ് ഭരണത്തിന് കീഴിൽ നിന്നുകൊണ്ടുതന്നെ നാട്ടുരാജ്യങ്ങൾക്ക് സ്വയംഭരണപദവി ആവശ്യപ്പെടുന്ന പ്രസ്ഥാനമായ ഇന്ത്യൻ ഹോംറൂൾ പ്രസ്ഥാനം. അയർലൻഡിൽ ഉടലെടുത്ത ഹോംറൂൾ പ്രസ്ഥാനത്തെ മാതൃകയാക്കിയാണ് ഇന്ത്യയിലെ പ്രസ്ഥാനം ആരംഭിച്ചത്. 1916 ഏപ്രിലിൽ ബാലഗംഗാധര തിലകൻ റെയും 1916 സെപ്റ്റംബറിൽ ആനിബസറ്റിന്റെയും നേതൃത്വത്തിൽ രണ്ട് ഹോംറൂൾ ലീഗുകൾ നിലവിൽ വന്നു.
മഹാരാഷ്ട്രയിലെ പൂനയിൽ ഒരു ലീഗ് സ്ഥാപിച്ചുകൊണ്ട് ബാലഗംഗാധരതിലകൻ ആണ് ഇന്ത്യൻ ഹോംറൂൾ പ്രസ്ഥാനത്തിന് തുടക്കമിട്ടത്. ആനിബസറ്റ് ലീഗിന് തുടക്കമിട്ടത് മദ്രാസിലാണ്. തുടർന്ന് വേഗത്തിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഹോംറൂൾ ലീഗിന് ശാഖകൾ സ്ഥാപിക്കപ്പെട്ടു. തന്റെ കോമൺ realme ന്യൂ ഇന്ത്യ എന്ന പ്രസിദ്ധീകരണങ്ങളിലൂടെ ആനിബസറ്റ് ഹോംറൂൾ ആശയങ്ങൾ പ്രചരിപ്പിച്ചു. കോൺഗ്രസിലെ ഇടത്-വലത് പക്ഷങ്ങളെ യും ഏകോപിപ്പിക്കാനും, മുസ്ലിം ലീഗും കോൺഗ്രസുമായുള്ള ബന്ധം ദൃഢമാക്കാൻ ഹോംറൂൾ ലീഗ് സഹായിച്ചു. 1917 ആവുമ്പോഴേക്കും ഇന്ത്യൻ ഗ്രാമങ്ങളിൽ പോലും ഹോം റൂൾ പ്രസ്ഥാനം സാന്നിധ്യം ഉറപ്പിച്ചിരുന്നു.
![]() |
ഹോംറൂൾ പ്രസ്ഥാനത്തിലേക്ക് കൂടുതലായി ആകർഷിക്കപ്പെട്ടത് യുവാക്കളും വിദ്യാർത്ഥികളും ആയിരുന്നു. പുതിയ ഒരു ദേശീയ പ്രസ്ഥാനം എന്ന നിലക്ക് ഹോംറൂൾ ലീഗ് ബ്രിട്ടീഷ് സർക്കാറിനെയും ശ്രദ്ധയ്ക്ക് പാത്രമായി. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിലേക്ക് കൂടുതൽ സാധാരണക്കാരെ ആകർഷിക്കാനായി എന്നതാണ് ഹോംറൂൾ പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ സംഭാവന.
ഗാന്ധിജി ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന് ഭാഗമായതോടെ ഹോംറൂൾ ലീഗിന്റെ പ്രസക്തി നഷ്ടമായി തുടങ്ങി. ഗാന്ധിജി അവതരിപ്പിച്ച പുതിയ സമരമുറകൾ ജനങ്ങളെ കൂടുതലായി ആകർഷിച്ചു. 1920 ഓടെ ഹോംറൂൾ ലീഗ് ഔദ്യോഗികമായി കോണ്ഗ്രസില് ലയിച്ചു.

0 Comments