Header Ads

ഇന്ത്യൻ അർധസൈനികർ

 ഇന്ത്യൻ അർധസൈനികർ



ഇന്ത്യൻ സൈന്യത്തെ പോലെ അതിർത്തി സംരക്ഷണം, സമാധാന പാലനം, രാജ്യത്തിനകത്തും പുറത്തുമുള്ള സുരക്ഷ, യുദ്ധ കാലങ്ങളിൽ സൈന്യത്തെ സഹായിക്കൽ എന്നീ കറുത്ത ഗാനങ്ങൾക്കായി വിവിധ കാലഘട്ടങ്ങളിൽ രൂപവത്കരിക്കപ്പെട്ട സായുധസേന കളാണ് ഇന്ത്യയിലെ അർദ്ധ സൈനിക സേനകൾ. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴിലാണ് ഇവയുടെ പ്രവർത്തനം

ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (BSF), അസം റൈഫിൾസ് കേന്ദ്ര വ്യവസായ സുരക്ഷാസേന(CISF), ഇൻഡോ ടിബറ്റൻ ബോർഡർ പോലീസ്(ITBP), നാഷണൽ സെക്യൂരിറ്റി ഗാർഡ്(NSG), സശസ്ത്ര സീമാ ബൽ(SSB), ഔദ്യോഗികമായി ഈ സേനകൾ കേന്ദ്ര സായുധ പോലീസ് സേനകൾ( സെൻട്രൽ ആംഡ് പോലീസ് ഫോഴ്സസ് ) എന്നാണ് അറിയപ്പെടുന്നത്.


ബോർഡർ സെക്യൂരിറ്റി ഫോഴ്സ്  BSF
1965 വരെ ഇന്ത്യയുടെ പാക് അതിർത്തി സംരക്ഷണ ചുമതല സായുധ പോലീസ് ബറ്റാലിയൻ ആയിരുന്നു. എന്നാൽ, 1965 ഏപ്രിൽ 9-ന് കച്ചിലെ സർദാർ പോസ്റ്റ്, ഛർ, ബെരിയ ബെറ്റ് എന്നിവിടങ്ങളിൽ പാകിസ്ഥാൻ ആക്രമണം നടത്തി. അതിർത്തി സംരക്ഷണത്തിന് സായുധ പോലീസ് മാത്രം പോര എന്ന തിരിച്ചറിവിലേക്ക് ഇന്ത്യയെ നയിക്കാൻ അക്രമം കാരണമായി. ആക്രമണങ്ങളെ ചെറുക്കാൻ കൃത്യമായ പരിശീലനം കിട്ടിയ പ്രത്യേക സേനയെ തന്നെ നിയോഗിക്കേണ്ട ഉണ്ടെന്ന് ഇന്ത്യ ഗവണ്മെന്റ് തീരുമാനിച്ചു. കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള സായുധ സൈന്യത്തിന് രൂപം നൽകിയത് അങ്ങനെയാണ്. അങ്ങനെ ബോർഡർ സെക്യൂരിറ്റി ഫോഴ്സ് 1965 ഡിസംബർ 1  നിലവിൽ വന്നു. കെ എഫ് റുസ്താംബ്ജിയായിരുന്നു ആദ്യ മേധാവി. രൂപവത്കൃതമായി 50 വർഷം ആയപ്പോഴേക്കും രാജ്യത്തെതന്നെ ഏറ്റവും പ്രധാനപ്പെട്ട സേനയെ ആകുവാൻ ബി എസ് എഫ് ന്ന്  ആയി. കാർഗിൽ യുദ്ധത്തിൽ ഉൾപ്പെടെ ഈ സേനയുടെ കരുത്ത് രാജ്യം കണ്ടതാണ്.


  അസം റൈഫിൾസ്
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള അർദ്ധസൈനിക വിഭാഗം ആണിത്. കാച്ചർ ലവി എന്നപേരിൽ 1835 ആരംഭിച്ചു. ഡയറക്ടർ ജനറലാണ് സേനാ തലവൻ. ആസ്ഥാനം സില്ലോങ്ങ്.. ഇന്ത്യയുടെ വടക്കുകിഴക്കൻ അതിർത്തി കാത്തു സൂക്ഷിക്കുക, വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ ആഭ്യന്തര സുരക്ഷാ എന്നിവയാണ് പ്രധാന കർത്തവ്യങ്ങൾ.


കേന്ദ്ര വ്യവസായ സുരക്ഷാ സേന
1969 സ്ഥാപിക്കപ്പെട്ടു. തുറമുഖങ്ങൾ വ്യവസായശാലകൾ എന്നിവയുടെ സുരക്ഷയാണ് പ്രധാന ചുമതല.
കേന്ദ്ര റിസർവ് പോലീസ്: 1939 ക്രൗൺ റെപ്രസന്റെറ്റീവ്സ് പോലീസ് എന്നാ പേരിൽ ആരംഭിച്ചു. സ്വാതന്ത്ര്യാനന്തരം കേന്ദ്ര കരുതൽ സേനയായി. അടിയന്തര സാഹചര്യങ്ങളിൽ സംസ്ഥാനങ്ങൾ ഇവരുടെ സേവനം ഉപയോഗിക്കുന്നു. ആസ്ഥാനം ന്യൂഡൽഹി. തലവൻ ഡയറക്ടർ ജനറൽ.


ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് (IDBP)
1962ലെ ഇന്ത്യ ചൈന യുദ്ധത്തിൽ തുടർന്ന് 1962 ഒക്ടോബർ 24 ചൈനീസ് അതിർത്തി പ്രദേശത്തെ സുരക്ഷയ്ക്കായി ഇന്ത്യ രൂപം കൊടുത്ത ഗറില്ലാ ഇന്റലിജൻസ് സായുധസേന ആണിത്. ഇന്ത്യയിലെ ഹിമാലയ അതിർത്തികളുടെ സുരക്ഷയാണ് പ്രധാന കർത്തവ്യം.


നാഷണൽ സെക്യൂരിറ്റി ഗാർഡ് NSG
ഭീകര പ്രവർത്തനങ്ങളെ നേരിടാൻ 1984 രൂപം കൊടുത്ത സേനയാണ് ഇത്. ഭീകര,  വിധ്വംസക പ്രവർത്തനങ്ങൾ തടയൽ, വിഐപി സുരക്ഷാ തുടങ്ങിയവയാണ് കർത്തവ്യങ്ങൾ. 'സർവ്വത്ര സർവോത്തം സുരക്ഷ' എന്നതാണ് ഈ സേനയുടെ ആപ്തവാക്യം.



സശസ്ത്ര സീമാ ബൽ SSB
കേന്ദ്രത്തിലെ അർദ്ധ സൈനിക വിഭാഗങ്ങളിൽ പെടുന്ന പ്രധാനപ്പെട്ട മറ്റൊരു സേനയാണ്  SSB. ഇന്തോ -നേപാൾ ബോർഡർ, ഇന്ത്യ- ഭൂട്ടാൻ ബോർഡർ എന്നിവയാണ് SSB - ന്റ  പ്രധാന പ്രവർത്തന മേഖല. ക്രമസമാധാന പരിപാലനത്തിന് തോടൊപ്പം,  ആംഗിൾ ട്രെയിനിങ് സൈനിക യുദ്ധതന്ത്രങ്ങൾ, കലാപം നേരിടേണ്ടത് എന്നിവയും  82000 -ത്തിലധികം വരുന്ന ഈ പാരാമിലിറ്ററി വിഭാഗത്തിന് നൽകുന്നു.

Post a Comment

0 Comments