കള സിനിമയുടെ ലൊക്കേഷനിൽ വെച്ച് അപകടം. നടൻ ടോവിനോ തോമസ്സിന് ഗുരുതരമായ പരിക്ക്.വായറ്റിൽ ആന്തരിക രക്തസ്രാവം സംഭവിച്ചതിനെ തുടർന്ന് താരത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ കള സിനിമയുടെ ലൊക്കേഷനിൽ വെച്ചാണ് അപകടം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. താരത്തിന് ഐസിയുവിലേക്ക് മാറ്റി ഇരിക്കുകയാണ്. ചിത്രീകരണം പുരോഗമിക്കുന്ന കളയുടെ ലൊക്കേഷനിൽ വച്ചായിരുന്നു അപകടം. കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്നാണ് ആന്തരിക രക്തസ്രാവം കണ്ടെത്തുന്നതും. മുമ്പ് എടക്കാട് ബറ്റാലിയന് എന്ന സിനിമയിൽ ഇച്ചായന്, സംഘട്ടന രംഗത്തിൽ പൊള്ളലേറ്റിരുന്നു. ഡ്യൂപ്പില്ലാതെ സാഹസിക രംഗം ചിത്രീകരിക്കുന്നതിനിടെ ആയിരുന്നു അപകടം
ടോവിനോ തോമസ് നായകനാകുന്ന സിനിമ ചിത്രീകരിക്കുന്നത് രോഹിത് വി എസ് ആണ്
0 Comments