പെരുമ നേടി ഇന്ത്യൻ കടുവാ സെൻസസ്
ഇന്ത്യയിലെ ഏറ്റവും പുതിയ കടുവാ സെൻസസ് റിപ്പോർട്ട് കേന്ദ്ര പരിസ്ഥിതി, വനം മന്ത്രി പ്രകാശ് ജാവദേക്കർ പുറത്തിറക്കി. രാജ്യത്താകെ 2967 കടുവകൾ ഉള്ളതായും കഴിഞ്ഞ കണക്കെടുപ്പ് കാലത്തേക്കാൾ 33 ശതമാനത്തോളം വർധനയുണ്ടായി എന്നും റിപ്പോർട്ട് പറയുന്നു. 2018-19 ഈ വർഷത്തെ കണക്കെടുപ്പിന് ആസ്പദമാക്കിയുള്ളതാണ് 600 ഏറെ പേജുകളുള്ള സെൻസസ് റിപ്പോർട്ട്.
![]() |
| 😱😱😱 |
നാലു കൊല്ലം കൂടുമ്പോഴാണ് കടുവ സെൻസസ് നടത്തുന്നത്. 2014 1400 കടുവകൾ ആയിരുന്നു ഇന്ത്യയിൽ ഉണ്ടായിരുന്നത്. പുതിയ സെൻസസ് പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതൽ കടുവകൾ ഉള്ളത് മധ്യപ്രദേശിലാണ്, 526 എണ്ണം. 524 കടുവകളുള്ള കർണാടക തൊട്ടുപിന്നിലുണ്ട്. 442 ഉത്തരാഖണ്ഡ് ആണ് മൂന്നാമത്. ജൂലായ് 29ന് അന്താരാഷ്ട്ര കടുവ ദിനത്തോടനുബന്ധിച്ചാണ് റിപ്പോർട്ട് പുറത്തിറക്കിയത്.
പത്തിൽ ഏഴും ഇന്ത്യയിൽ
വേൾഡ് വൈൽഡ് ലൈഫ് ഫ്രണ്ടിന്റെ കണക്കനുസരിച്ച് 3900 കടുവകളാണ് ലോകമെമ്പാടുമുള്ള കാർഡുകളിൽ അവശേഷിക്കുന്നത്. ഇതിൽ 70 ശതമാനം കടവുകളും ഇന്ത്യയിൽ ആണെന്നാണ് പുതിയ സെൻസസ് റിപ്പോർട്ടിൽ നിന്ന് വ്യക്തമാവുന്നത്. 2022 തങ്ങളുടെ പ്രദേശത്തെ കടുവകളുടെ എണ്ണം ഇരട്ടിയാക്കുമെന്നാണ് ഇന്ത്യയുൾപ്പെടെയുള്ള ടൈഗർ റേഞ്ച് രാജ്യങ്ങൾ തീരുമാനമെടുത്തിരിരുന്നു. 2010-ൽ ഇത് സംബന്ധിച്ച് സെന്റ് പീറ്റേഴ്സ്ബർഗ് ഉടമ്പടി അംഗീകരിച്ചു. ഇന്ത്യ, ബംഗ്ലാദേശ്, ഭൂട്ടാൻ, കമ്പോഡിയ, ചൈന, ഇന്തോനേഷ്യ, ലാവോസ്, മലേഷ്യ, മ്യാന്മാർ, നേപ്പാൾ, റഷ്യ. തായ്‌ലൻഡ്, വിയറ്റ്നാം എന്നിവയാണ് 13 രാജ്യങ്ങൾ.
പുതിയ സെൻസസ് പ്രകാരം കേരളത്തിൽ കടുവകളുടെ എണ്ണം 196 ആണ്. 2006 46 കടുവകളാണ് കേരളത്തിലുണ്ടായിരുന്നത്. രാജ്യത്തെ 50 കടുവസംരക്ഷണ കേന്ദ്രങ്ങളിൽ രണ്ടെണ്ണം കേരളത്തിലാണ്. പെരിയാറും പറമ്പിക്കുളം. കഴിഞ്ഞ സെൻസസിൽ 75 കടുവകളെ കണ്ടെത്തിയ വയനാട് വന്യജീവി സങ്കേതത്തെ ഇതുവരെ കടുവാ സംരക്ഷണകേന്ദ്രം ആക്കിയിട്ടില്ല.
സെൻസസിൽ പറമ്പിക്കുളം, പെരിയാ, ർ വയനാട് എന്നിവയ്ക്കുപുറമേ മലയാറ്റൂർ, റാന്നി, സൈലന്റ് വാലി മേഖലകളിലും കടവുകളിലെ വിവരം ലഭിച്ചിട്ടുണ്ട്.
കേരളത്തിൽ കടുവകൾ
ഇത്തവണത്തെ സെൻസസിൽ ഇതിനുള്ള ശുപാർശയുണ്ട്. കർണാടകയിലെയും തമിഴ്നാട്ടിലെയും കടുവസംരക്ഷണ കേന്ദ്രങ്ങളുമായി ചേർന്നു കിടക്കുന്നതാണ് വയനാട്. എന്നതിൽ മാത്രമല്ല കടുവകളുടെ സാന്ദ്രതയിൽ ഉം മുന്നിലാണ് വയനാട്.
ഇത്തവണ വയനാട് വന്യജീവി സങ്കേതത്തിൽ 312 ക്യാമറകളാണ് സെൻസസുമായി സ്ഥാപിച്ചത്. ഇ
തിൽ കടുവകളുടെ 1380 ദൃശ്യങ്ങൾ പതിഞ്ഞു. 120 കടുവകൾ ഈ മേഖലയിൽ ഉണ്ടെന്നാണ് ദൃശ്യങ്ങളിൽനിന്ന് സൂചന വ്യക്തമാക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.
സംരക്ഷണ കേന്ദ്രങ്ങൾ
1973-ൽ പ്രോജക്ട് ടൈഗർ ആരംഭിച്ചപ്പോൾ ഇന്ത്യയിൽ 9 കടുവസംരക്ഷണ കേന്ദ്രങ്ങൾ ആയിരുന്നു ഉണ്ടായിരുന്നത്. ഇപ്പോൾ അൻപത് കടുവസംരക്ഷണ കേന്ദ്രങ്ങൾ ആണുള്ളത്. പുതിയ സെൻസസ് പ്രകാരം 1923 കടുവകളാണ് ഈ സംരക്ഷണ കേന്ദ്രങ്ങളിൽ കഴിയുന്നത്.ആകെ കടുവകളുടെ 65% ആണിത്.




0 Comments