Ernakulam Jilla | Ernakulam District | കേരളത്തിലെ ജില്ലകൾ | Keralathile Jillakal | PSC Notes
1. സ്ഥാപിതമായ വർഷം - 1958 ഏപ്രിൽ 1
2. ജനസാന്ദ്രത - 1069 ചതുരശ്ര കിലോമീറ്റർ
3. കടൽത്തീരം - 46 കിലോമീറ്റർ
4. കോർപ്പറേഷൻ - 1 കൊച്ചി
5. മുനിസിപ്പാലിറ്റ - 13
6. താലൂക്ക് - 7
7. ബ്ലോക്ക് പഞ്ചായത്ത് - 14
8. ഗ്രാമപഞ്ചായത്ത് - 82
9. നിയമസഭാമണ്ഡലം - 14
10. ലോക്സഭാ മണ്ഡലം - 1( എറണാകുളം)
11. വ്യവസായവൽക്കരണത്തിന് കാര്യത്തിൽ കേരളത്തിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന ജില്ല...?
• എറണാകുളം
12. പ്രാചീനകാലത്ത് ഋഷിനാഗകുളം എന്നറിയപ്പെട്ടിരുന്നത്...?
• എറണാകുളം.
13. ഇന്ത്യയിൽ സമ്പൂർണ്ണ സാക്ഷരത നേടിയ ആദ്യ ജില്ല...?
• എറണാകുളം 1990
14. എറണാകുളം ജില്ലയുടെ ആസ്ഥാനം...?
• കാക്കനാട്
15. ഏറ്റവും കൂടുതൽ മുനിസിപ്പാലിറ്റികൾ ഉള്ള ജില്ല...?
• എറണാകുളം 13
16. ഏറ്റവും കൂടുതൽ താലൂക്കുകൾ ഉള്ള ജില്ലകൾ...?
• എറണാകുളം മലപ്പുറം തൃശൂർ
17. കേരളത്തിൽ ഏറ്റവും കൂടുതൽ വാഹന രജിസ്ട്രേഷൻ ചെയ്തിട്ടുള്ള ജില്ല...?
• എറണാകുളം
18. ഉദയംപേരൂർ സുന്നഹദോസ് നടന്ന പള്ളി സ്ഥിതി ചെയ്യുന്നത്...?
• എറണാകുളം 1599
19. കൊച്ചി തുറമുഖത്തിന് ശില്പി...?
• റോബർട്ട് ബ്രിസ്റ്റോ
20. വെല്ലിംഗ്ടൺ ദ്വീപിലെ റോബിൻസൺ ക്രൂസോ എന്നറിയപ്പെടുന്നത്...?
• റോബർട്ട് ബ്രിസ്റ്റോ
ചിത്രത്തിൽ തൊട്ട് നിങ്ങൾക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ ഓഡിയോ നോട്ടുകൾ സ്വന്തമാക്കൂ |
21. കൊച്ചിൻ സാഗ എന്ന ഗ്രന്ഥത്തിന്റെ കർത്താവ്...?
• റോബർട്ട് ബ്രിസ്റ്റോ
22. ഇടമലയാർ പദ്ധതി സ്ഥിതി ചെയ്യുന്ന ജില്ല...?
എറണാകുളം
23. ഭൂതത്താൻകെട്ട് അണക്കെട്ട് സ്ഥിതി ചെയ്യുന്ന ജില്ല...?
• എറണാകുളം
24. കൊച്ചി കപ്പൽ നിർമ്മാണശാല യിൽ നിർമിച്ച ആദ്യ കപ്പൽ...?
• റാണി പത്മിനി 1981
25. മട്ടാഞ്ചേരിയിൽ ആദ്യത്തെ ഇംഗ്ലീഷ് സ്കൂൾ സ്ഥാപിച്ചത്...?
• ജെ ഡൗസൺ
26. കൊച്ചിയിൽ ആദ്യത്തെ ഇംഗ്ലീഷ് സ്കൂൾ സ്ഥാപിക്കപ്പെട്ട വർഷം...?
• 1818
27. ഗോശ്രീ പാലം സ്ഥിതിചെയ്യുന്നത്...?
• എറണാകുളം
28. വല്ലാർപാടത്തെ എറണാകുളമായും വൈപ്പിൻ ദ്വീപുമായും ബന്ധിപ്പിക്കുന്ന പാലം...?
• ഗോശ്രീ പാലം
29. കൊച്ചിൻ കപ്പൽ നിർമ്മാണ ശാലയുടെ നിർമാണത്തിന് മേൽനോട്ടം വഹിച്ച ജപ്പാനീസ് കമ്പനി....?
• മിസ്തുബിഷി ഹെവി ഇൻഡസ്ട്ര
30. കൊച്ചിയിൽ പ്രചാരത്തിൽ ഉണ്ടായിരുന്ന ഏറ്റവും പഴയ നാണയം...?
• കാലിയമേനി
31. കേരളത്തിൽ ഏക സ്റ്റോക്ക് എക്സ്ചേഞ്ച് ചെയ്യുന്ന പട്ടണം...?
• കൊച്ചി 1978
32. കേരളത്തിലെ ആദ്യ മെട്രോ റെയിൽ പദ്ധതി ആരംഭിച്ചത്...?
• കൊച്ചി
33. ബിനാലെയ്ക്ക് വേദിയായ ആദ്യ ഇന്ത്യൻ നഗരം...?
• കൊച്ചി
34. കേരളത്തിലെ ആദ്യ ബാല പഞ്ചായത്ത്...?
• നെടുമ്പാശ്ശേരി
35. കേരളത്തിലെ ആദ്യത്തെ ശിശു സൗഹൃദ ജില്ല...?
• എറണാകുളം
36. കേരളത്തിൽ ഏറ്റവും കൂടുതൽ ചെറുകിട വ്യവസായ യൂണിറ്റുകൾ ഉള്ള ജില്ല...?
• എറണാകുളം
37. കേരളത്തിലെ ആദ്യത്തെ സ്പീഡ് പോസ്റ്റ് സെന്റർ...?
• എറണാകുളം
38. കേരളത്തിന്റെ വ്യാവസായിക തലസ്ഥാനം...?
• കൊച്ചി
39. ഏറ്റവും കൂടുതൽ ദേശീയപാതകൾ കടന്നുപോകുന്ന കേരളത്തിലെ ജില്ല...?
• എറണാകുളം
40. കേരളത്തിൽ ജൂതന്മാർ ഏറ്റവും കൂടുതലുള്ള ജില്ല...?
• എറണാകുളം
41. ഓണത്തിന്റെ വരവറിയിച്ചുകൊണ്ട് പ്രസിദ്ധമായ അത്തച്ചമയം നടക്കുന്ന സ്ഥലം...?
• തൃപ്പൂണിത്തറ
42. ഇന്ത്യയിലെ ആദ്യ റബ്ബർ പാർക്ക് സ്ഥിതി ചെയ്യുന്ന സ്ഥലം...?
• ഐരാപുരം
43. കേരള ഹിസ്റ്ററി മ്യൂസിയം സ്ഥിതിചെയ്യുന്നത്...?
• ഇടപ്പള്ളി
44. യൂറോപ്യൻ രേഖകളിൽ 'റിപ്പോളിൻ' എന്ന് പരാമർശിക്കുന്ന സ്ഥലം...?
• ഇടപ്പള്ളി
45. കേരളത്തിലെ ഏറ്റവും വലിയ ആർക്കിയോളജിക്കൽ മ്യൂസിയം...?
• തൃപ്പൂണിത്തറ ഹിൽ പാലസ്
46. സ്വകാര്യ പൊതുമേഖലാ പങ്കാളിത്തത്തോടെ ആരംഭിച്ച ഇന്ത്യയിലെ ആദ്യ ടെലികോം സ്റ്റാർട്ട് വില്ലേജ് സ്ഥിതിചെയ്യുന്നത്...?
• കളമശ്ശേരി
47. ആദ്യ മാതൃക മത്സ്യ ബന്ധന ഗ്രാമം...?
• കുമ്പളങ്ങി
48. കേരളത്തിലെ ആദ്യ ടൂറിസ്റ്റ് ഗ്രാമം...?
• കുമ്പളങ്ങി
കൊച്ചി രാജവംശം
49. കൊച്ചി ഭരിച്ചിരുന്ന പ്രശസ്തനായ രാജാവ്...?
• ശക്തൻ തമ്പുരാൻ
50. കൊച്ചിയിലെ മാർത്താണ്ഡവർമ്മ എന്നറിയപ്പെടുന്നത്...?
• ശക്തൻ തമ്പുരാൻ
51. പെരുമ്പാടപ്പ് സ്വരൂപം എന്നറിയപ്പെടുന്ന രാജവംശം...?
• കൊച്ചി രാജവംശം
52. കൊച്ചി രാജവംശത്തിലെ തലസ്ഥാനം...?
• തൃപ്പൂണിത്തറ
53. കൊച്ചി രാജാക്കന്മാരുടെ കിരീടധാരണം നടന്നിരുന്ന സ്ഥലം...?
• ചിത്രകൂടം
54. കൊച്ചി ചരിത്രത്തിലെ ആദ്യ വനിതാ ഭരണാധികാരി...?
• റാണി ഗംഗാധര ലക്ഷ്മി
55. കൊച്ചിയിലെ ആദ്യ ദിവാൻ...?
• കേണൽ മൺറോ
56. കൊച്ചിയിലെ അവസാന ദിവാൻ...?
• സി പി കരുണാകരൻ മേനോൻ
57. കൊച്ചിരാജ്യത്തെ അടിമത്തം നിർത്തലാക്കിയ ദിവാൻ,.,?
• ശങ്കരവാര്യർ
58. കേരളത്തിൽ ഏറ്റവും കൂടുതൽ കൈതച്ചക്ക ഉത്പാദിപ്പിക്കുന്ന ജില്ല...?
• എറണാകുളം
59. കേരളത്തിലെ ഏക മേജർ തുറമുഖം...?
• കൊച്ചി തുറമുഖം
60. കൊച്ചി മേജർ തുറമുഖമായ വർഷം...?
• 1936.
61. കൊച്ചി തുറമുഖത്തിന് പ്രവർത്തനത്തിന് മേൽനോട്ടം വഹിക്കുന്നത്...?
• കൊച്ചിൻ പോർട്ട് ട്രസ്റ്റ്
62. കൊച്ചിൻ പോർട്ട് ട്രസ്റ്റ് നിലവിൽ വന്നവർഷം...?
• 1964
63. കൊച്ചി തുറമുഖം രൂപപ്പെടാൻ കാരണമായ പെരിയാറിലെ വെള്ളപ്പൊക്കം ഉണ്ടായ വർഷം...?
• 1341
64. കൊച്ചി തുറമുഖത്തിന് ആഴം കൂട്ടാനായി കുഴിച്ചെടുത്ത മണ്ണ് നിക്ഷേപിച്ച ഉണ്ടായ ദ്വീപ്...?
• വില്ലിംഗ്ടൺ
65. കേരളത്തിലെ ഏക മനുഷ്യനിർമ്മിത ദ്വീപ്..?
• വില്ലിങ്ടൺ ദ്വീപ്
66. കൊച്ചി എണ്ണ ശുദ്ധീകരണ ശാല സ്ഥിതി ചെയ്യുന്ന സ്ഥലം...?
• അമ്പലമുകൾ
67. ഇന്ത്യയിലെ ആദ്യ E - തുറമുഖം നിലവിൽ വന്ന സ്ഥലം...?
• കൊച്ചി
68. സൈനിക ആവശ്യത്തിനുള്ള വിമാനത്താവളം...?
• വില്ലിങ്ടൺ
69. കേരളത്തിലെ ആദ്യ ഡീസല് വൈദ്യുത നിലയം...?
• ബ്രഹ്മപുരം
70. കേരളത്തിലെ ആദ്യ ടൂറിസം പോലീസ് സ്റ്റേഷൻ സ്ഥിതിചെയ്യുന്നത്...?
• ഫോർട്ട് കൊച്ചി
71. ഗോശ്രീ എന്ന് പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്ന പ്രദേശം...?
• കൊച്ചി
72. കൊച്ചി തുറമുഖ വികസനവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച രാജ്യം...?
• ജപ്പാൻ
73. കൊച്ചി എണ്ണ ശുദ്ധീകരണശാല യുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച രാജ്യം...?
• അമേരിക്ക
74. കൊച്ചിയെ അറബിക്കടലിലെ റാണി എന്ന് വിശേഷിപ്പിച്ചത്...?
• കൊച്ചി ദിവാനായിരുന്ന ആർ കെ ഷണ്മുഖം ചെട്ടി
75. ഇന്ത്യയിലെ ആദ്യ അന്താരാഷ്ട്ര ട്രാൻഷിപ്മെന്റ് കണ്ടെയ്നർ ടെർമിനൽ സ്ഥാപിതമായത്...?
• കൊച്ചി വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ
76. വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ ഉദ്ഘാടനം ചെയ്തത്..?
• ഡോക്ടർ. മൻമോഹൻ സിംഗ് - 2011
77. പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളം....?
• കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം
78. വല്ലാർപാടം കണ്ടെയ്നർ ടെർമിനലിലെ പ്രവർത്തന ചുമതല വഹിക്കുന്നത്...?
• ദുബായ് പോർട്ട് വേൾഡ് (ഡിപി വേൾഡ്)
79. രാജ്യത്തെ നീളം കൂടിയ റെയിൽവേ പാലം...?
• ഇടപ്പള്ളി to വല്ലാർപാടം 4.62 കിലോമീറ്റർ
എറണാകുളത്തെ പ്രമുഖർ
80. ശങ്കരാചാര്യ - തത്വചിന്തകൻ
• സഹോദരൻ അയ്യപ്പൻ - സാമൂഹ്യപരിഷ്കർത്താവ്
81. പണ്ഡിറ്റ് കെ പി കറുപ്പൻ - സാമൂഹ്യപരിഷ്കർത്താവ്
• ജി ശങ്കരക്കുറുപ്പ് - കവി
82. ചങ്ങമ്പുഴ കൃഷ്ണപിള്ള - കവി
83. ഇന്ത്യയിൽ പോർച്ചുഗീസുകാർ നിർമ്മിച്ച ആദ്യ പള്ളി...?
• സെന്റ് ഫ്രാൻസിസ് പള്ളി
84. ഇന്ത്യയിലെ ആദ്യ യൂറോപ്യൻ കോട്ട...?
• മാനുവൽ കോട്ട 1503
85. യൂറോപ്യൻമാർ ഇന്ത്യയിൽ പണികഴിപ്പിച്ച ആദ്യത്തെ കൊട്ടാരം...?
• മട്ടാഞ്ചേരി കൊട്ടാരം
86. ബോൾഗാട്ടി പാലസ് പണികഴിപ്പിച്ചതാര്...?
• ഡച്ചുകാർ
87. കോമൺവെൽത്ത് രാജ്യങ്ങളിലെ ഏറ്റവും പഴയ സിനഗോഗ് അഥവാ ജൂതപ്പള്ളി സ്ഥിതിചെയ്യുന്നത്...?
• മട്ടാഞ്ചേരി
88. മട്ടാഞ്ചേരിയിലെ ജൂത പള്ളി സ്ഥാപിച്ചത്...?
• ജോസഫ് അസർ
89. മട്ടാഞ്ചേരി ജൂതപ്പള്ളി സ്ഥാപിതമായത്...?
• 1,568( പി എസ് സി സൂചിക പ്രകാരം)എന്നാൽ ഔദ്യോഗിക രേഖകളിൽ 1,567 എന്നും കാണപ്പെടുന്നു.
90. പരദേശി സിനഗോഗ് എന്നറിയപ്പെടുന്നത്..?
• മട്ടാഞ്ചേരി ജൂതപ്പള്ളി
91. ചരിത്രപ്രസിദ്ധമായ ജൂതത്തെരുവ് സ്ഥിതി ചെയ്യുന്നത്...?
• മട്ടാഞ്ചേരി
92. പെരുമ്പടപ്പ് എന്നറിയപ്പെടുന്ന പ്രദേശം...?
• ബോൾഗാട്ടി ദ്വീപ്
93. വാസ്കോഡ ഗാമയുടെ ഭൗതികശരീരം ആദ്യം കബറടക്കിയത്...?
• സെന്റ് ഫ്രാൻസിസ് പള്ളി - കൊച്ചി
94. ഡച്ച് കൊട്ടാരം എന്നറിയപ്പെടുന്നത്...?
• മട്ടാഞ്ചേരി കൊട്ടാരം
95. രാജ്യാന്തര പദവി ലഭിച്ച കേരളത്തിലെ ആദ്യ തീർത്ഥാടന കേന്ദ്രം..?
• മലയാറ്റൂർ കുരിശുമുടി( മലയാറ്റൂർ സെന്റ് തോമസ് ദേവാലയം)
96. കേരളത്തിലെ ആദ്യ നിയമ സർവകലാശാലയുടെ ആസ്ഥാനം ( National University of Advanced legal studies [NUALS] )
• കളമശ്ശേരി
97. NUALS ന്റെ ചാൻസിലർ...?
• ഹൈക്കോടതി ചീഫ് ജസ്റ്റിസ്
98. NUALS ന്റെ ആദ്യ ചാൻസിലർ...?
• വൈ കെ സബർവാൾ
99. NUALS ന്റെ ആദ്യ വൈസ് ചാൻസലർ..,?
• എസ് ജി ഭട്ട്
100. ചോറ്റാനിക്കര ദേവീക്ഷേത്രം സ്ഥിതി ചെയ്യുന്നത്..?
• എറണാകുളം
101. ചോറ്റാനിക്കര ദേവി ക്ഷേത്രത്തിലെ പ്രസിദ്ധമായ ഉത്സവം...?
• ചോറ്റാനിക്കര മകം
102. ജവഹർലാൽ നെഹ്റു ഇന്റർനാഷണൽ സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്...?
• കൊച്ചി കലൂർ
103. 2017ലെ അണ്ടർ 17 ലോകകപ്പ് ഫുട്ബോളിന് വേദിയായ കേരളത്തിലെ സ്റ്റേഡിയം...?
• ജവഹർലാൽ നെഹ്റു ഇന്റർനാഷണൽ സ്റ്റേഡിയം
104. ഫിഷറീസ് സർവ്വകലാശാലയുടെ ആദ്യ വൈസ് ചാൻസലർ...?
• ഡോക്ടർ ബി മധുസൂദന ക്കുറുപ്പ്
105. കൊച്ചി നഗരത്തിലെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന പക്ഷിസങ്കേതം...?
• മംഗള വനം
106. ലഹരി വസ്തുക്കൾ കണ്ടെത്തുന്നതിനായി എറണാകുളം ജില്ലയിൽ എക്സൈസ് വകുപ്പ് നടത്തിയ പരിശോധനയിൽ..?
• ഓപ്പറേഷൻ ഭായ്
107. കേരളത്തിലെ ഏറ്റവും ചെറിയ സുരക്ഷിത പ്രദേശം...?
• മംഗള വനം
108. കൊച്ചിയുടെ ശ്വാസകോശം എന്നറിയപ്പെടുന്നത്...?
• മംഗള വനം
109. കേരളത്തിലെ ആദ്യ പക്ഷി സങ്കേതം...?
• തട്ടേക്കാട് എറണാകുളം
110. തട്ടേക്കാട് പക്ഷി സങ്കേതത്തിലെ പ്രത്യേകത ആദ്യമായി ചൂണ്ടിക്കാണിച്ച് വ്യക്തി...?
• ഡോക്ടർ സലിം അലി
111. തട്ടേക്കാട് ബോട്ട് ദുരന്തം അന്വേഷിച്ച കമ്മീഷൻ...?
• ജസ്റ്റിസ് പരീത് പിള്ള കമ്മീഷൻ
112. കേരളത്തിലെ ആദ്യ സ്വകാര്യ ഐടി പാർക്ക്....?
• മുത്തൂറ്റ് ടെക്നോ പോളിസ് കൊച്ചി.
113. ഇൻഫോ പാർക്ക് സ്ഥിതിചെയ്യുന്നത്..?
• കാക്കനാട്
114. കേരളത്തിലെ ആദ്യ ഹൃദയം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ വേദിയായ ആശുപത്രി..?
• മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ 2003 മെയ് 13
115. കേരളത്തിലെ ആദ്യ കരൾമാറ്റ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയ ഹോസ്പിറ്റൽ..?
• അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്
116. ശിവരാത്രി മഹോത്സവത്തിന് പ്രശസ്തമായ എറണാകുളം ജില്ലയിലെ സ്ഥലം...?
• ആലുവ
117. പെരിയാർ രണ്ടായി പിരിഞ്ഞു മാർത്താണ്ഡൻ പുഴയും മംഗലപ്പുഴ യും ആകുന്ന പ്രദേശം...?
• ആലുവ
118. ആലുവയിൽ അദ്വൈത ആശ്രമം സ്ഥാപിച്ച് സാമൂഹിക പരിഷ്കർത്താവ്...?
• ശ്രീനാരായണഗുരു
119. അദ്വൈത ദർശനത്തിന് ആചാര്യനായ ശ്രീ ശങ്കരാചാര്യരുടെ ജന്മംകൊണ്ട് പരിപാവനമായ സ്ഥലം..?
• കാലടി
120. ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ ആസ്ഥാനം...?
• പെരിയാർ
121. ഇന്ത്യയിലെ ആദ്യ ഫ്ലോട്ടിങ് എടിഎം സ്ഥാപിതമായത്..?
• കൊച്ചി 2004 (കൊച്ചിക്കും വൈപ്പിൻ ഇടയിൽ സർവീസ് നടത്തുന്ന ജങ്കാർ ബോട്ടിലാണ് എടിഎം സ്ഥാപിച്ചത്)
122. ഫ്ലോട്ടിങ് എടിഎം സ്ഥാപിച്ച ബാങ്ക്...?
• സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
123. എടിഎം കൗണ്ടറിലൂടെ പാൽ ലഭ്യമാക്കുന്ന മിൽമയുടെ സംരംഭം ആരംഭിച്ച സ്ഥലം...?
• കൊച്ചി
124. കേരളത്തിലെ ആദ്യ ഐപിഎൽ ടീം...?
• കൊച്ചിൻ ടസ്കേഴ്സ് കേരള
125. കേരളത്തിലെ ആദ്യ പ്രൊഫഷണൽ ഫുട്ബോൾ ടീം...?
• എഫ് സി കൊച്ചിൻ
126. കേരളത്തിലെ ഏക കയറ്റുമതി സംസ്കരണ മേഖല...?
• കൊച്ചി
127. കേരളത്തിൽ പൊതു സ്വകാര്യ പങ്കാളിത്തത്തോടെ നിർമിച്ച ആദ്യ വിമാനത്താവളം...?
• നെടുമ്പാശ്ശേരി വിമാനത്താവളം
128. ആന പരിശീലന കേന്ദ്രം സ്ഥിതി ചെയ്യുന്നത്...?
• കോടനാട്
129. ചങ്ങമ്പുഴ സ്മാരകം സ്ഥിതി ചെയ്യുന്നത്...?
• ഇടപ്പള്ളി
130. കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന സ്ഥലം...?
• നേര്യമംഗലം
131. ഐഎൻഎസ് ഗരുഡ, ഐ എൻ എസ് വെണ്ടുരുത്തി, ഐഎൻഎസ് ദ്രോണാചാര്യ ഇവയെല്ലാം സ്ഥിതിചെയ്യുന്നത്...?
• കൊച്ചി
132. കൊച്ചി സ്റ്റേറ്റ് മാനുവൽ രചിച്ചത്...?
• സി അച്യുതമേനോൻ
ആസ്ഥാനങ്ങൾ
133. കേരള ഹൈക്കോടതി...?
• എറണാകുളം
134. ബ്രഹ്മപുരം ഡീസൽ വൈദ്യുത നിലയം...?
• എറണാകുളം
135. കൊങ്കണി ഭാഷാ ഭവൻ...?
• കൊച്ചി
136. കേരള സ്റ്റേറ്റ് വേറെ ഹൗസിംഗ് കോർപ്പറേഷൻ...?
• കൊച്ചി
137. നാളികേര വികസന ബോർഡ്...?
• കൊച്ചി
138. എയർ ഇന്ത്യ എക്സ്പ്രസ്...?
• കൊച്ചി
139. കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ...?
• കൊച്ചി
140. കേരളത്തിൽ CBI യുടെ ആസ്ഥാനം...?
• കൊച്ചി
141. കേരള പ്രസ് അക്കാദമി..?
• കാക്കനാട്
142. കേരള ബോക്സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റി..?
• കാക്കനാട്
143. കേരളത്തിലെ ദുർഗുണ പരിഹാര പാഠശാല....?
• കാക്കനാട്
144. ഇൻഫോ പാർക്ക്...?
• കാക്കനാട്
145. കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സയൻസ് (KUFOS )...?
• പനങ്ങാട് കൊച്ചി
146. ദക്ഷിണ മേഖല നേവൽ കമാൻഡ് ആസ്ഥാനം....?
• കൊച്ചി
147. CUSAT ....?
• കൊച്ചി
148. ബാംബൂ കോർപ്പറേഷൻ...?
• അങ്കമാലി
149. ഹിന്ദുസ്ഥാൻ മെഷീൻ ടൂൾസ്...?
• കളമശ്ശേരി
150. കേരള അഗ്രോ മെഷീനറി കോർപ്പറേഷൻ...?
• അത്താണി
151. കേരളത്തിലെ ഏക പുൽത്തൈല ഗവേഷണ കേന്ദ്രം..?
• ഓടക്കാലി
152. കൊച്ചിൻ എണ്ണ ശുദ്ധീകരണ ശാല Kochi refinery....?
• അമ്പലമുകൾ
153. FACT...?
• ഉദ്യോഗമണ്ഡൽ - ആലുവ
154. ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ്....?
• ഉദ്യോഗമണ്ഡൽ
3 Comments
FACT have 2 divisions -Udyogamanda(Aluva) and Ambalamugal(Tripunithura)
ReplyDeleteCherai Beach situated in Ernakulam District
ReplyDelete👌
ReplyDelete