Sreenarayanaguru
1. കേരള നവോദ്ധാനത്തിന്റെ പിതാവ്..?
• ശ്രീനാരായണഗുരു
2. Sreenarayanaguru ജനിച്ചത്…?
• ചെമ്പഴന്തിയിൽ (1856 ആഗസ്റ്റ് 20)
3. ശ്രീനാരായണഗുരു സമാധിയായത്…?
• ശിവഗിരി ( 1928 സെപ്റ്റംബർ 20 )
4. ശ്രീനാരായണ ഗുരുദേവൻ ജനിക്കുമ്പോൾ തിരുവിതാംകൂർ ഭരിച്ചിരുന്നത്…?
• ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ
5. ശ്രീനാരായണ ഗുരുവിന്റെ മാതാപിതാക്കൾ…?
• കുട്ടിയമ്മ, മാടൻ ആശാൻ
6. ശ്രീനാരായണ ഗുരുവിന്റെ ഭവനം…?
• വയൽവാരം വീട്
7. ‘നാണു ആശാൻ’ എന്ന പേരിൽ അറിയപ്പെട്ടിരുന്നത്…?
• ശ്രീനാരായണഗുരു
8. ശ്രീനാരായണ ഗുരുവിന്റെ ഗുരുക്കന്മാർ…?
• രാമൻപിള്ള ആശാൻ, തൈക്കാട് അയ്യ
9. ഗുരുവിനെ ഹഠയോഗവിദ്യ അഭ്യസിപ്പിച്ചത്…?
• തൈക്കാട് അയ്യ
10. ശ്രീനാരായണ ഗുരുവിനെ രണ്ടാം ബുദ്ധൻ എന്ന് വിശേഷിപ്പിച്ച കവി…?
• ജി ശങ്കരക്കുറുപ്പ്
ചിത്രത്തിൽ തൊട്ട് പിഡിഎഫ് സ്വന്തമാക്കൂ
11. ഗുരുവിന്റെ ആദ്യ പ്രതിമ സ്ഥാപിക്കപ്പെട്ട സ്ഥലം…?
• ( തലശ്ശേരി 1927 )
12. ശ്രീനാരായണ ഗുരുവിന്റെ ആദ്യ പ്രതിമ സ്ഥാപിക്കുന്നതിന് മുൻകൈയെടുത്ത വ്യക്തി…?
• മൂർക്കോത്ത് കുമാരൻ
13. ശ്രീനാരായണ ഗുരുവിന്റെ ആദ്യ പ്രതിമ രൂപകല്പന ചെയ്ത ഇറ്റാലിയൻ ശില്പി…?
• സി തവാർലി
14. ശ്രീനാരായണ ഗുരുവിന്റെ ആദ്യ രചന…?
• ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട്
15. ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട് ഗുരു സമർപ്പിച്ചത് ആർക്ക്…?
• ചട്ടമ്പിസ്വാമികൾക്ക്
16. അർദ്ധനാരീശ്വര സ്തോത്രം എഴുതിയത്…?
• ശ്രീനാരായണഗുരു
17. 1881 ശ്രീനാരായണഗുരു സ്കൂൾ സ്ഥാപിച്ചത് എവിടെ…?
• അഞ്ചുതെങ്ങ്
18. ആത്മോപദേശശതകം രചിക്കപ്പെട്ട വർഷം…?
• 1897
19. അരുവിപ്പുറം പ്രതിഷ്ഠാ സമയത്ത് ശ്രീനാരായണ ഗുരു രചിച്ച കൃതി…?
• ശിവശതകം
20. അരുവിപ്പുറം വിപ്ലവം എന്നറിയപ്പെടുന്നത്…
അരുവിപ്പുറം ശിവപ്രതിഷ്ഠ
👉👉കാര്യങ്ങൾ ഓഡിയോ ആയി ലഭിക്കാൻ ഇതിൽ ക്ലിക്ക് ചെയ്യൂ👈👈
ശ്രീനാരായണഗുരുവിനെ പ്രധാന രചനകൾ
ആത്മോപദേശശതകം,
ദർശനമാല
ദൈവദശകം
നിർവൃതിപഞ്ചകം
ജനനി നവമഞ്ജരി
അദ്വൈതദീപിക
അറിവ്
ജീവികാരുണ്യ പഞ്ചകം
അനുകമ്പാദശകം
ജാതി ലക്ഷണം
ചിജ്ജഡ ചിന്തകം
ശിവശതകം
കുണ്ഡലിനിപ്പാട്ട്
വിനായകാഷ്ടകം
തേവാരപ്പതികങ്ങൾ
തിരുക്കുറൽ വിവർത്തനം
ഞാനദർശനം
കാളിനാടക
ചിദംബരാഷ്ടകം
ഇന്ദ്രിയവൈരാഗ്യം
ശ്രീകൃഷ്ണദർശനം
1. ശ്രീനാരായണഗുരു വിവർത്തനം ചെയ്ത ആ കൃതികൾ. ഈശാവാസ്യോപനിഷത്ത്
തിരുക്കുറൽ
ഒടുവിലൊഴുക്കം
21. ശ്രീനാരായണഗുരു രചിച്ച തമിഴ് കൃതി…?
• തേവാരപ്പതികങ്ങൾ
22. ശ്രീനാരായണഗുരു തപസ്സനുഷ്ഠിച്ച മരുത്വാമലയിലെ ഗുഹ…?
• പിള്ളത്തടം ഗുഹ
23. “ജാതി ഭേദം മത ദ്വേഷ
മേതും ഇല്ലാതെ സർവരും
സോദരത്വേന വാഴുന്ന
മാതൃകാസ്ഥാനമാണിത്”
:- എന്നിങ്ങനെ എഴുതിയിരിക്കുന്നത്
• അരുവിപ്പുറം ക്ഷേത്ര ഭിത്തിയിൽ
24. ശ്രീനാരായണ ഗുരു അരുവിപ്പുറം ക്ഷേത്രം പണികഴിപ്പിച്ച വർഷം….?
• 1887
25. ശ്രീനാരായണ ഗുരു അരുവിപ്പുറം പ്രതിഷ്ഠ നടത്തിയ വർഷം…?
• 1888 ( നെയ്യാറിൽ നിന്നെടുത്ത കല്ലുകൊണ്ടാണ് പ്രതിഷ്ഠ നടത്തിയത് )
26. അരുവിപ്പുറം ക്ഷേത്രയോഗം രൂപവൽക്കരിച്ച വർഷം..?
• 1898
27. ശ്രീനാരായണഗുരു ആലുവയിൽ അദ്വൈതാശ്രമം സ്ഥാപിച്ച വർഷം…?
• 1913
28. ശ്രീനാരായണ ഗുരു സ്ഥാപിച്ച ആലുവ അദ്വൈതാശ്രമത്തിൽ എന്റെ ആപ്തവാക്യം…?
• ഓം സാഹോദര്യ സർവ്വത്ര
29. “മദ്യം വിഷമാണ്, അത് ഉണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത്” എന്ന് പറഞ്ഞത്…?
• ശ്രീനാരായണഗുരു
30. “ഞാൻ പ്രതിഷ്ഠിച്ചത് ഈഴവ ശിവനെയാണ്” എന്ന് പറഞ്ഞത്…?
• ശ്രീനാരായണഗുരു ( “ നാം പ്രതിഷ്ഠിച്ചത് നമ്മുടെ ശിവനെയാണ് എന്നാണ് ഗുരു പറഞ്ഞതെന്ന് വാദവും നിലനിൽക്കുന്നുണ്ട്” )
പി ഡി എഫ് ലഭിക്കാൻ ചിത്രത്തിൽ തൊടു |
31. ശ്രീ നാരായണ ധർമ്മ പരിപാലനയോഗം SNDP സ്ഥാപിച്ചത്..?
• 1903 മെയ് 15
32. ആരുടെ പ്രേരണയാലാണ് ശ്രീനാരായണഗുരു എസ് എൻ ഡി പി സ്ഥാപിച്ചത്…?
• ഡോ.പൽപ്പു
33. എസ് എൻ ഡി പിയുടെ രൂപവത്കരണത്തിന് കാരണമായ യോഗം…?
• അരുവിപ്പുറം ക്ഷേത്രയോഗം
34. എസ്എൻഡിപിയുടെ മുൻഗാമി എന്നറിയപ്പെടുന്നത്…?
• വാവൂട്ട് യോഗം
35. സുനിശ്ചിതമായ ഭരണഘടനയും പ്രവർത്തി പദ്ധതിയും കാലാകാലങ്ങളിൽ തെരഞ്ഞെടുപ്പ് സമ്പ്രദായങ്ങളും ഉള്ള ആദ്യത്തെ ജനകീയ സംഘടനയാണ്…?
• SNDP
36. SNDP യുടെ ആജീവനാന്ത അധ്യക്ഷൻ,…?
• ശ്രീനാരായണഗുരു
37. എസ്എൻഡിപിയുടെ ആദ്യ ഉപാധ്യക്ഷൻ…?
• ഡോ. പൽപ്പു
38. എസ് എൻ ഡി പി യുടെ മുഖപത്രം…?
വിവേകോദയം
39. വിവേകോദയം ആരംഭിച്ചവർഷം…?
• 1904
40. 1904 വിവേകോദയം ആരംഭിച്ചപ്പോൾ ഉള്ള ഔദ്യോഗിക പത്രാധിപൻ…?
• എം ഗോവിന്ദൻ
41. ഈഴവ ഗസറ്റ് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന പ്രസിദ്ധീകരണം…?
• വിവേകോദയം
42. എസ്എൻഡിപിയുടെ ഇപ്പോഴത്തെ മുഖപത്രം..?
• യോഗനാദം
43. എസ് എൻ ഡി പി യുടെ ആസ്ഥാനം…?
• കൊല്ലം
44. തലശ്ശേരി ജഗന്നാഥ ക്ഷേത്രം നിർമിച്ച് പ്രതിഷ്ഠ നടത്തിയ വർഷം..?
• 1908
45. ഗുരു ശിവഗിരിയിൽ മഠം സ്ഥാപിച്ച വർഷം…?
• 1904
46. ഗുരു ശിവഗിരി ശാരദ പ്രതിഷ്ഠ നടത്തിയ വർഷം…?
• 1912
47. അഷ്ടഭുജ ആകൃതിയിലാണ് നിർമ്മിച്ചിരിക്കുന്നത് ക്ഷേത്രം…?
• ശിവഗിരി ശാരദ മഠം
48. ശ്രീനാരായണ ഗുരുവിന്റെ നിർദ്ദേശപ്രകാരം അദ്ദേഹത്തിന്റെ അനുയായികൾ ശ്രീലങ്കയിൽ സ്ഥാപിച്ച സംഘടന…?
• സിലോൺ വിജ്ഞാനോതയം യോഗം
49. 1999 ഡിസംബർ 31ന് ശ്രീനാരായണഗുരുവിനെ “നൂറ്റാണ്ടിലെ മലയാളി” എന്ന വിശേഷണം നൽകിയ ദിനപത്രം…?
• മലയാള മനോരമ
50. കാഞ്ചിപുരത്തെ നാരായണ സേവാശ്രമം സ്ഥാപിച്ച ഗുരുവിനെ ശിഷ്യൻ…?
• ഗോവിന്ദാനന്ദ സ്വാമി
കണ്ടുമുട്ടലുകൾ
51. ശ്രീനാരായണഗുരു ചട്ടമ്പിസ്വാമികളെ കണ്ടുമുട്ടിയ വർഷം.?
• 1882
52. കുമാരനാശാൻ ശ്രീ നാരായണ ഗുരുവിനെ കണ്ടുമുട്ടിയ വർഷം…?
• 1891
53. ശ്രീനാരായണഗുരുവിനെ ഡോക്ടർ പൽപ്പു സന്ദർശിച്ച വർഷം…?
• 1895 ബാംഗ്ലൂരിൽ വച്ച്
54. ശ്രീനാരായണ ഗുരുവിനെ അയ്യങ്കാളി സന്ദർശിച്ച വർഷം…?
• 1912 ബാലരാമപുരത്ത് വെച്ചു
55. ശ്രീനാരായണഗുരുവും വാഗ്ഭടാനന്ദനും കണ്ടുമുട്ടിയ വർഷം…?
• 1914
56. ശ്രീനാരായണ ഗുരു രമണ മഹർഷിയെ കണ്ടുമുട്ടിയ വർഷം…?
• 1916
57. ശ്രീനാരായണ ഗുരുവിനെ ടാഗോർ സന്ദർശിച്ച വർഷം..,?
• 1922 നവംബർ 22
58. ടാഗോർ ശ്രീനാരായണ ഗുരുവിനെ കണ്ടുമുട്ടിയ സ്ഥലം…?
• ശിവഗിരി
59. ശ്രീനാരായണ ഗുരുവിനെ ടാഗോർ സന്ദർശിക്കുന്ന സമയത്ത് ടാഗോറിനെ ഒപ്പമുണ്ടായിരുന്ന വ്യക്തി..?
• സി എഫ് ആൻഡ്രൂസ് ( ദീനബന്ധു)
60. ശ്രീ നാരായണ ഗുരുവിനെ ഗാന്ധിജി സന്ദർശിച്ച വർഷം…?
• 1925 മാർച്ച് 12
61. ഗാന്ധിജി ശ്രീനാരായണ ഗുരുവിനെ കണ്ടുമുട്ടിയ സ്ഥലം…?
• ശിവഗിരി
62. ശ്രീനാരായണഗുരുവും ടാഗോറും തമ്മിലുള്ള സംഭാഷണത്തിൽ ഭാഷയായിരുന്ന വ്യക്തി…?
• കുമാരനാശാൻ
63. ശ്രീനാരായണഗുരുവും ഗാന്ധിജിയും തമ്മിലുള്ള സംഭാഷണത്തിൽ ഭാഷയായിരുന്ന വ്യക്തി..?
• എൻ കുമാരൻ
64. ഏത് സമ്മേളനത്തിൽ വെച്ചാണ് ശ്രീനാരായണ ഗുരു താലികെട്ട് കല്യാണം ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തത്…?
• ആലുവ സമ്മേളനം
65. ആലുവ സർവമത സമ്മേളനത്തിൽ അധ്യക്ഷൻ..?
• സദാശിവ അയ്യർ ( മദ്രാസ് ഹൈക്കോടതി ജഡ്ജി ആയിരുന്നു )
66. ശ്രീനാരായണ ഗുരു സന്ദർശിച്ച ഏക വിദേശ രാജ്യം…?
• ശ്രീലങ്ക
67. ശ്രീനാരായണഗുരു ആദ്യ ശ്രീലങ്കൻ സന്ദർശനം നടത്തിയത്…?
• 1918
68. ശ്രീനാരായണ ഗുരുവിന്റെ രണ്ടാമത്തെ ശ്രീലങ്ക സന്ദർശനം…?
• 1926
69. ആദ്യ ശ്രീലങ്കൻ യാത്രയിൽ ശ്രീനാരായണഗുരു ധരിച്ചിരുന്ന വേഷം…?
• കാവി വസ്ത്രം
70. ശ്രീനാരായണ ഗുരു സമാധി സമയത്ത് ധരിച്ചിരുന്ന വസ്ത്രത്തിന് നിറം…?
• വെള്ള
71. ശ്രീനാരായണ ഗുരു കണ്ണാടി പ്രതിഷ്ഠ നടത്തിയ ക്ഷേത്രം..?
• കളവൻകോടം, ഉല്ലല
72. ശ്രീനാരായണ ഗുരു ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയത്…?
• കളവംകോടം ക്ഷേത്രം
73. ശ്രീനാരായണഗുരു അവസാനമായി പ്രതിഷ്ഠ കർമ്മം നിർവഹിച്ച ക്ഷേത്രം..?
• ഉല്ലല
74. ഗുരു നിലവിളക്ക് പ്രതിഷ്ഠ നടത്തിയ ക്ഷേത്രം…?
• കിഴക്കമ്പലം (കാരമുക്ക് - തൃശ്ശൂർ )
75. ഗുരു “ഓം” എന്നെഴുതിയ പഞ്ചലോഹ ഫലകം പ്രതിഷ്ഠ നടത്തിയ ക്ഷേത്രം…?
• മുരുക്കുംപുഴ
76. കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്നും തിരുവിതാംകൂർ രാജാക്കന്മാർ ഒഴിവാക്കിയ നവോത്ഥാനനായകൻ…?
• ശ്രീനാരായണഗുരു
77. ശ്രീനാരായണഗുരു അവസാനമായി പങ്കെടുത്ത പൊതു ചടങ്ങ്
• കോട്ടയത്ത് വച്ച് നടന്ന എസ് എൻ ഡി പി യോഗം ( 1927 )
78. ശ്രീനാരായണ ധർമ്മസംഘം സ്ഥാപിച്ചത്…?
• 1928 ജനുവരി 9
79. ശ്രീനാരായണ ഗുരുവിന്റെ ശിഷ്യൻ ആയ ആദ്യ യൂറോപ്യൻ…?
• ഏണസ്റ്റ് കിർക്ക്
80. ശ്രീനാരായണഗുരു സമാധിയായത്..??
• ശിവഗിരി ( 1928 സെപ്റ്റംബർ 20 )
81. ശിവഗിരി ആദ്യം അറിയപ്പെട്ടിരുന്നത്…?
• കുന്നിൻപുറം
82. പ്രഥമ ശ്രീനാരായണ ഗുരു ഗ്ലോബൽ സെക്കുലർ ആൻഡ് പീസ് അവാർഡ് ലഭിച്ചത്…?
• ശശി തരൂർ
83. ശ്രീനാരായണ ട്രോഫി വള്ളംകളി നടക്കുന്ന കായൽ…?
• കന്നേറ്റി കായൽ (കരുനാഗപ്പള്ളി)
84. ഇന്റർനാഷണൽ സെൻട്രൽ ഫോർ ശ്രീനാരായണഗുരു സ്റ്റഡീസ് സ്ഥിതി ചെയ്യുന്നത്..?
• നവി മുംബൈ – മഹാരാഷ്ട്ര
85. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി…?
• ശ്രീനാരായണഗുരു
86. ഗുരുവിനോടുള്ള ആദരസൂചകമായി തപാൽ സ്റ്റാമ്പ് പുറത്തിറക്കിയ വർഷം…?
• 1967 ആഗസ്റ്റ് 21
87. മറ്റൊരു രാജ്യത്തിന്റെ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി…?
• ശ്രീനാരായണഗുരു
88. നാണയത്തിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി
• ശ്രീനാരായണഗുരു ( 2006 സെപ്റ്റംബർ )
@ ഗുരുവിനോടുള്ള ആദരസൂചകമായി റിസർവ് ബാങ്ക് അദ്ദേഹത്തിന്റെ മുഖം ആലേഖനം ചെയ്ത അഞ്ചു രൂപ നാണയം പുറത്തിറക്കി
89. 2016 ശതാബ്ദി ആഘോഷിക്കപ്പെട്ട ശ്രീനാരായണഗുരുവിനെ കൃതി…?
• ദൈവദശകം
തെറ്റി പോകല്ലേ
90. ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട് രചിച്ചത്…?
• ശ്രീനാരായണഗുരു
91. ശാകുന്തളം വഞ്ചിപ്പാട്ട് രചിച്ചത്…?
• കെ പി കറുപ്പൻ
92. കുലച്ച് വൃത്തം വഞ്ചിപ്പാട്ട് രചിച്ചത്…?
• രാമപുരത്ത് വാര്യർ
പി എസ് സി ആവർത്തന ചോദ്യങ്ങൾ
93. അവനവനാത്മസുഖത്തിനാചരിക്കുനവയപരനു സുഖത്തിനായി വരണം” എന്നത് ഏതു കൃതിയിലെ വരികളാണ്…?
• ആത്മോപദേശശതകം
94. സംഘടിച്ചു ശക്തരാകുവിൻ”, വിദ്യ കൊണ്ട് പ്രബുദ്ധരാകുക”, “ മതമേതായാലും മനുഷ്യൻ നന്നായാൽ മതി”, “ ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്” എന്ന് പ്രസ്താവിച്ചത്…?
• ശ്രീനാരായണഗുരു
95. “ ഒരു ജാതി ഒരു മതം ഒരു ദൈവം” ഈ വചനം ഉള്ള ശ്രീനാരായണഗുരുവിനെ പുസ്തകം…?
• ജാതിമീമാംസ
96. എസ് എൻ ഡി പി യുടെ ആദ്യ സെക്രട്ടറി..?
• കുമാരനാശാൻ
97. വിവേകോദയം മാസികയുടെ സ്ഥാപകൻ…?
• കുമാരനാശാൻ
98. ശ്രീനാരായണഗുരു ആലുവയിൽ സർവമത സമ്മേളനം നടത്തിയ വർഷം…?
• 1924
0 Comments