പാലിയം സത്യാഗ്രഹം - Paliyam sathyagraham
1947 ഡിസംബർ മുതൽ 1948 മാർച്ച് വരെയാണ് കൊച്ചി സംസ്ഥാനത്ത് പാലിയം സത്യാഗ്രഹം അരങ്ങേറിയത്. തിരുവിതാംകൂറിൽ 1936 നവംബർ മുതൽ ക്ഷേത്രങ്ങളെല്ലാം ജാതിഭേദം കൂടാതെ എല്ലാ ഹിന്ദുക്കൾക്കും തുറന്നു കൊടുത്തുകൊണ്ട് രാജകീയ വിളംബരം ഉണ്ടായെങ്കിലും കൊച്ചി സംസ്ഥാനം ഇക്കാര്യത്തിൽ ഏറെ പിന്നിലായിരുന്നു. ക്ഷേത്രങ്ങൾ മാത്രമല്ല ഉന്നതരായ ചില ഷവർമയുടെ വീടുകൾക്ക് ചുറ്റുമുള്ള നടപ്പാതകൾ പോലും അവർണർക്കും ഹിന്ദുക്കൾക്കും അപ്രാപ്യമായിരുന്നു.
ദിവസവും നടക്കുന്ന Daily Exam ഇൽ പങ്കുചേരൂ ചുവടെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ
പരമ്പരാഗതമായി കൊച്ചിയിലെ മുഖ്യമന്ത്രിപദം വഹിച്ചു പോന്ന പാലിയത്തച്ചന്റെ ചേതമംഗലത്തുള്ള പ്രധാന വാസ് ഗൃഹത്തിന് മുൻപിലുള്ള റോഡിലൂടെയുള്ള സഞ്ചാരം അവർണർക്കും അഹിന്ദുക്കൾക്കും അനുവദനീയമല്ലയിരുന്നു. ഇത് ഒരു സ്വകാര്യ പാതയാണ് എന്ന ന്യായത്തിൽ ആയിരുന്നു ഒരു യാത്രാവിലക്ക്. താഴ്ന്ന ജാതിയിൽ പെട്ട ചിലർ ഒരു പരീക്ഷണമെന്ന നിലയിൽ ഈ റോഡിലൂടെ സഞ്ചരിക്കാൻ നടത്തിയ ശ്രമങ്ങൾ ഒറ്റപ്പെട്ട സംഘട്ടനങ്ങൾക്ക് ഇടയാക്കി. ഈ സാഹചര്യത്തിൽ കൊച്ചി രാജ പ്രജാമണ്ഡലം കമ്മ്യൂണിസ്റ്റ് പാർട്ടി എൻ എസ് ഡി പി യോഗം എന്നീ സംഘടനകൾകൊപ്പം മറ്റ് ചില സംഘടനകളും സഹകരിച്ച ജാതിഭേദമന്യേ മനുഷ്യ സഞ്ചാരത്തിനായി റോഡ് തുറന്നു കൊടുക്കുന്നതിനായി പാലിയം കുടുംബത്തെ പ്രേരിപ്പിക്കുക തക്കവിധം സത്യാഗ്രഹം സംഘടിപ്പിക്കാൻ ആയി ഒരു പ്രവർത്തക സമിതി രൂപീകരിച്ചു.
സത്യാഗ്രഹം 1947 ഡിസംബർ നാലിന് പി കേശവൻ ഉദ്ഘാടനം ചെയ്തു. റോഡ് ഉപരോധത്തിനെതിരെ കോടതി വിധി സമ്പാദിച്ചിരുന്നു എങ്കിലും സത്യാഗ്രഹത്തിന് സന്നദ്ധ ഭടന്മാർ നിരോധനാജ്ഞ ലംഘിച്ച് ഓരോ ദിവസവും അറസ്റ്റ് വരിച്ചു. നാടിന്റെ നാനാഭാഗങ്ങളിൽനിന്നും സത്യാഗ്രഹത്തിന് ആയി സന്നദ്ധ ഭടന്മാർ എത്തിക്കൊണ്ടിരുന്നു. സവർണ വിഭാഗങ്ങളിൽ നിരവധി പേരും പാലിയം സത്യാഗ്രഹത്തിൽ പങ്കെടുത്തു. ഇതിനെ തുടർന്ന് പൊലീസ് ലാത്തിച്ചാർജ് പോലുള്ള ക്രൂരമായ മർദ്ദനമുറകൾ അഴിച്ചുവിട്ടു. സത്യാഗ്രഹത്തിന് നൂറാം ദിവസം ജാഥ നയിച്ച ജി വേലായുധൻ പോലീസ് ലാത്തിച്ചാർജിൽ കൊല്ലപ്പെട്ടു. ഇതിനെ തുടർന്ന് പ്രക്ഷോഭം താൽക്കാലികമായി നിർത്തിവെച്ചു. 1948 ഏപ്രിൽ കൊച്ചിയിലെ ക്ഷേത്രങ്ങൾ എല്ലാ വിഭാഗം ചിന്തകളുമായി തുറന്നുകൊടുത്തു.

0 Comments